ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരില്‍ വന്‍കള്ളനോട്ട് വേട്ട ഒന്‍പതു ലക്ഷം രൂപയുടെ കള്ളനോട്ട് തന്ത്രപരമായ നീക്കത്തിലൂടെ പോലീസ്‌ പിടിച്ചെടുത്തു


പുനലൂർ: പുനലൂരില്‍ വന്‍കള്ളനോട്ട് വേട്ട ഒന്‍പതുലക്ഷം രൂപയുടെ കള്ളനോട്ട് പുനലൂര്‍ പോലീസ്‌ പിടിച്ചെടുത്തു.ഓണത്തോടനുബന്ധിച്ചു പുനലൂരെ സ്വകാര്യ ബാറില്‍ വന്നു മദ്യപിച്ച സജിന്‍ കുമാര്‍ എന്നയാള്‍ രണ്ടായിരം രൂപയുടെ ഒരു കള്ളനോട്ട് കൊടുത്തതായി ബാര്‍ മാനേജര്‍ പോലീസില്‍ അറിയിച്ചതിന്‍ പ്രകാരം പോലീസ്‌ സജിന്‍ കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി ബി.അശോകന്റെ നിര്‍ദ്ദേശം അനുസരിച്ച് പുനലൂര്‍ ഡി.വൈ.എസ്.പി എം.അനില്‍കുമാര്‍ ഈ കേസിലേക്ക് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ സന്ദര്‍ശിക്കുക,പുനലൂര്‍ ന്യൂസ്‌  ഫേസ്ബുക്ക് പേജ് ലൈക്ക്‌ ചെയ്യുക  അന്വേഷിക്കുവാന്‍ സി.ഐ ബിനു വര്‍ഗീസിന് നിര്‍ദേശം നല്‍കുകയും എസ്.ഐമാരായ കെ.ദിലീപ്‌,ജെ.രാജീവ്‌,എ.എസ്.ഐ ഫൈസല്‍,പോലീസ്‌ ഓഫീസര്‍മാരായ ശ്രീലാല്‍,സില്‍വ ജോസഫ്‌, ഷെമീര്‍,ശബരീഷ്‌, അഭിലാഷ്‌, വനിതാ പോലീസ്‌ ഓഫീസര്‍ സരസ്വതി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
വിഷ്ണു, സെഹിന്‍ എന്നീ പ്രതികളെ ഒളിവില്‍ കഴിയുന്ന സമയം അടൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.ഇവരെ ചോദ്യം ചെയ്തതില്‍ അടൂര്‍ സ്വദേശി ഷമീര്‍, കുന്നിക്കോട് സ്വദേശി റോണി എന്നിവര്‍ മുഖേനയാണ് കള്ളനോട്ട് ലഭിച്ചത് എന്ന് ഷെഹിന്‍ മൊഴി നല്‍കി ഇതില്‍ റോണി ഒളിവിലാണ്.വീഡിയോ വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ ചാനല്‍ സന്ദര്‍ശിച്ചു സബ്സ്ക്രൈബ് ചെയ്യുക.ഷെമീറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു നടത്തിയ ചോദ്യം ചെയ്യലില്‍ കാരേറ്റ് പേടിക്കുളം സ്വദേശി രാധ ആണ് ഇവര്‍ക്ക് നോട്ട് നല്‍കിയത് എന്ന് മനസിലാക്കുകയും രാധയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അടങ്ങുന്ന എട്ട് ലക്ഷത്തിഇരുപത്തയ്യായിരത്തിഅഞ്ഞൂറ് രൂപ പിടിച്ചെടുക്കുകയും ചെയ്തു.രാധയേയും ഭര്‍ത്താവ്‌ സതീശനേയും പോലീസ്‌ അറസ്റ്റ്‌ ചെയ്തു ചോദ്യം ചെയ്തതില്‍ വാമനപുരം സ്വദേശിയായ സുനിലാണ് തങ്ങള്‍ക്ക് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് പറയുകയും അന്വേഷണത്തില്‍ സുനില്‍ ഒളിവിലാണെന്നും അറിയാന്‍ കഴിഞ്ഞു. സുനിലിനെ അറസ്റ്റ് ചെയ്തു അന്വേഷണം നടത്തേണ്ടതായിട്ടുണ്ടെന്നും ഈ സംഭവത്തില്‍ അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്നു സംശയിക്കുന്നതായും അന്വേഷണം തുടരും എന്നും എസ്.പി.ബി അശോകന്‍ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്‌തു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.