
അഞ്ചൽ: എ.ഐ.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന "പഞ്ച് മോദി ചലഞ്ച് " കാമ്പയിനിന്റെ ഭാഗമായി അഞ്ചൽ സെന്റ് ജോൺസ് കോളേജ് ജംഗ്ഷനിൽ നടത്താനിരുന്ന പരിപാടിക്കിടെ സംഘർഷം. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്ക്.എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നാസിം.സെക്രട്ടറി അവിനാഷ് എന്നിവർക്കാണ് ലാത്തിയടിയിൽ പരിക്കേറ്റത്.പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ എ.ഐ.എസ്.എഫ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കൊണ്ട് വന്ന് കോളേജ് ജംഗ്ഷനിൽ സ്ഥാപിക്കുകയും തുടർന്ന് ജനകീയ വിചാരണ നടത്തി കോലത്തിൽ ഇടിക്കുകയും ചെയ്യുന്നതിനായി തയ്യാറെടുക്കുകയുണ്ടായി. ഈ സമയം സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് പ്രവർത്തകരോട് പിരിഞ്ഞ് പോകണമെന്നും പരിപാടി നടത്താൻ അനുവദിക്കില്ലെന്നു പറയുകയും പ്രവർത്തകർ കൊണ്ടു വന്ന കോലം പിടിച്ചെടുക്കാനും ശ്രമിച്ചു. ഇതിനെത്തുടർന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ പൊലീസുമായി വാക്കേറ്റവും പിടിവലിയുമുണ്ടായി.തുടർന്ന് പൊലീസ് നടത്തിയ ലാത്തി വീശലിലാണ് ഇരുവർക്കും പരിക്കേറ്റത്. ജാമ്യത്തിലിറങ്ങിയ ശേഷം ഇവർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തലയ്ക്കും, അടിവയറ്റിനുമാണ് ഇരുവർക്കും പരിക്കേറ്റിട്ടുള്ളത്.
സംഘർഷത്തെത്തുടർന്ന് ഇൻസ്പെക്ടർ ടി .സതികുമാർ ,എസ്. ഐ പി.എസ്.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ