ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പഞ്ച് മോദി ചലഞ്ച് പുലിവാല്‍ പിടിച്ചു പോലീസും സി.പി.ഐയും


പുനലൂര്‍:കഴിഞ്ഞദിവസം അഞ്ചലിൽ എ.ഐ.എസ്.എഫ് പ്രവർത്തകർ നടത്തിയ പഞ്ച് മോദി ചലഞ്ചുമായ് ബന്ധപ്പെട്ട്  ഉണ്ടായ എ.ഐ.എസ്.എഫ് -  ബി.ജെ.പി സംഘർഷം വലിയ സംഘർഷത്തിലേക്ക് തിരിഞ്ഞു ഉച്ചയോടെ ആയിരുന്നു എ.ഐ.എസ്.എഫ് - ബി.ജെ.പി സംഘർഷം. ഇതിൽ പ്രതിഷേധിച്ച് വൈകിട്ട് സി.പി.ഐ പ്രകടനം നടത്തുകയും ഇതേ സമയം തന്നെ ഇതിനെ പ്രതിരോധിക്കുവാൻ ബി.ജെ.പി പ്രകടനം നടത്തുകയും ചെയ്തു പൊലീസെത്തി ഇരുകൂട്ടരേയും ശാന്തരാക്കി പിരിച്ചുവിട്ടു. പിന്നീട് പോലീസും സി.പി.ഐയും തമ്മിൽ വാക്ക് തര്‍ക്കവും ഏറ്റുമുട്ടലും നടന്നു ഇതിൽ പുനലൂർ സർക്കിൾ ഇൻസ്പെക്ടർ ബിനു വർഗീസിന് രണ്ട് പൊലീസുകാർക്കും ഗുരുതര പരുക്ക് ഏറ്റിരുന്നു.
സി.പി.ഐയുടെ പ്രകടനത്തിന് നേതൃത്വം നൽകിയ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിനു ജമാലിനെ രാത്രിയിൽ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്യുകയും പുനലൂർ പോലീസ് സ്റ്റേഷനിൽ കൊണ്ടു വന്നു ലോക്കപ്പിൽ ആക്കുകയും ചെയ്തു സംഭവം അറിഞ്ഞെത്തിയ സി.പി.ഐ പ്രവര്‍ത്തകര്‍ പുനലൂര്‍ പോലീസ്‌ സ്റ്റേഷനില്‍ എത്തുകയും ലോക്കപ്പില്‍ ആയിരിക്കുന്ന ലിനു ജമാലിനെ കാണുകയും തുടര്‍ന്ന്  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു.  പിന്നീടാണ് സി.പി.ഐ - പോലീസ് സംഘർഷം പുനലൂരിലേക്ക് തിരിഞ്ഞത്. അറസ്റ്റിലായി പുനലൂർ സ്റ്റേഷനിൽ കഴിയുന്ന, സി.പി.ഐ. അഞ്ചൽ മണ്ഡലം കമ്മറ്റി സെക്രട്ടറി ലിജു  ജമാലിൻറെ പേരിൽ അഞ്ചൽ എസ്.ഐ തന്നിഷ്ടപ്രകാരം ചുമത്തിയ 307 വകുപ്പ് പ്രകാരം വധശ്രമക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ പുനലൂർ സ്റ്റേഷൻ ഉപരോധിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണുഗോപാൽ സി.പി.ഐ സംസ്ഥാന അസിസ്റ്റൻസ് സെക്രട്ടറി കെ പ്രകാശ് ബാബു , കെ.ആര്‍ ചന്ദ്രമോഹനൻ, എന്‍.അനിരുദ്ധൻ എന്നിവരുടെ നേതൃത്വത്തിൽ പുനലൂർ ഡി.വൈ.എസ്.പി യുമായി നടത്തിയ ചർച്ചയിൽ 307  വകുപ്പിന് പകരം 143,147, 149,294b,333,353 എന്നീ വകുപ്പുകൾ നൽകി .ഇതോടെ ഉപരോധം അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞു പോകുകയായിരുന്നു പുലർച്ചെ രണ്ടിന് ആരംഭിച്ച സി.പി.ഐ ഉപരോധം ഏകദേശം വൈകിട്ട് മൂന്നു മണിയോടെ വധശ്രമ വകുപ്പ്‌ ഒഴിവാക്കുവാന്‍ പോലീസ്‌ തയ്യാര്‍ ആയതോടെ ഉപരോധം അവസാനിപ്പിച്ചു.
പാർട്ടിയുടെ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി എൻ.അനിരുദ്ധൻ, മുൻ എം.എൽ.എ. പി.എസ്.സുപാൽ ,മുന്‍ മന്ത്രി മുല്ലക്കര രക്നാകരന്‍,കരുനാഗപ്പള്ളി എം.എല്‍,എ ആര്‍ രാമചന്ദ്രന്‍, കെ.ആര്‍ ചന്ദ്രമോഹന്‍, ഉൾപ്പെടെയുള്ള നേതാക്കളാണ് ഉപരോധ സമരത്തിന് നേതൃത്വം നൽകിയത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി പിന്നീട് ലിനു ജമാലിനെ പുനലൂർ കോടതിയിൽ ഹാജരാക്കി. പുനലൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.