''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെയിൽവേ അടിപ്പാത വികസനത്തിന് തടസ്സമായി നിന്ന കടകൾ ഉടമകൾ തന്നെ പൊളിച്ചു നീക്കി മാതൃകയായി


പുനലൂര്‍: പുനലൂരിലെ റെയിൽവേ അടിപ്പാത വികസനത്തിന് തടസ്സമായി നിന്ന കടകൾ ഉടമകൾ തന്നെ പൊളിച്ചു നീക്കി മാതൃകയായി.ഏറെനാളായി റെയിൽവേ അടിപ്പാത വികസനം കീറാമുട്ടിയായി തുടരുകയായിരുന്നു.
മൂന്നു വര്‍ഷം മുമ്പാണ്  പുനലൂര്‍-ചെങ്കോട്ട റയില്‍പ്പാത വികസനത്തിന്റെ ഭാഗമായായി റെയിൽവെ വിഭാഗം ഇവിടെ  അടിപ്പാത നിർമ്മിച്ചത്  കൊല്ലം-തിരുമംഗലം  ദേശീയപാതയിൽ  ചൗക്ക റോഡിന്റെ വശത്തു നിന്നും  നിന്നും ആരംഭിച്ചു സെന്റ് ഗോരേറ്റി സ്‌കൂളിന് മുന്‍ഭാഗത്തെ  പേപ്പർമിൽ റോഡുമായി ബന്ധിപ്പിക്കുന്നതാണ് അടിപ്പാത റോഡ് . നൂറു മീറ്റർ നീളവും പതിനൊന്നു മീറ്റർ വീതിയുമുള്ളതാണ് അടിപ്പാത.തീവണ്ടി കടന്നുപോകുമ്പോള്‍  ചൗക്ക-കാര്യറ പേപ്പർമിൽ റോഡിലെ ലവല്‍ക്രോസ്സ്  അടച്ചിടുന്നത് ഗതാഗത പ്രശനങ്ങൾക്കു വഴിവെക്കുന്ന  സാഹചര്യത്തിലാണ് അടിപ്പാത നിർമ്മിച്ചത്. 
പുനലൂർ ചെങ്കോട്ട റയിൽപാത വികസനത്തിന്റെ ഭാഗമായാണ് പുനലൂരിലെ ഏറ്റവും തിരക്കേറിയ ചന്തമുക്കിൽ റെയിൽവേ ലവൽക്രോസ് നിർത്തലാക്കി അടിപ്പാത അനുവദിക്കുന്നത്. കോടികൾ മുടക്കി റയിൽവേ സമയ ബന്ധിതമായി  അടിപ്പാത നിർമാണം പൂർത്തിയാക്കി എന്നാൽ അപ്രോച്ച് റോഡിന് സ്ഥലം എടുത്ത് നൽകാൻ സംസ്ഥാന സർക്കാരിന് ചില ഇടപെടല്‍ മൂലം സാധിച്ചിരുന്നില്ല.  അപ്രോച്ച് റോഡിനായ് കണ്ടെത്തിയ സ്ഥലത്തെ കച്ചവടക്കാരെ നഷ്ടം നൽകി ഒഴിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇതിനായി മൂന്നരകോടി രൂപ അനുവദിച്ചെങ്കിലും നെഗോഷബിൾ പർച്ചേസിംഗ് സാധിച്ചില്ല, തുടർന്ന് വനംമന്ത്രിയുടെയും, ജില്ലാ കളക്ടറുടേയും നേതൃത്വത്തിൽ സ്ഥലം  ഉടമകളുമായി നിരവധി ചർച്ചകൾ നടന്നു. എന്നാല്‍  ഒഴിപ്പിക്കല്‍ മാത്രം എങ്ങുമെത്തിയില്ല. ഭരണപക്ഷ,പ്രതിപക്ഷ ഭാഗത്തുള്ള ഉന്നതരുടെ ബന്ധുക്കള്‍ ആണ് ഒഴിയുവാന്‍ തടസ്സം നില്‍ക്കുന്നത് എന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്.
അടിപ്പാത തുറന്ന്  നൽകണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും പൊട്ടി മുളച്ചു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കി നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുവാനുള്ള തന്ത്രം ആണിതെന്നും ആരോപണം ഉണ്ട്.
ചർച്ചകളും തീരുമാനങ്ങളും അനന്തമായി നീളുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നിർദേശമനുസരിച്ച് അപ്രോച്ച് റോഡിന് ഒരു വശത്തെ കടകൾ കച്ചവടക്കാർ സ്വന്തം ചിലവിൽ പൊളിച്ച് നീക്കിയത്. ഞങ്ങള്‍ വികസന വിരോധികള്‍ അല്ല എന്നും കളക്ടര്‍ ഒഴികെ മറ്റാരും കടകള്‍ ഒഴിയുന്ന കാര്യം സംസാരിക്കുവാന്‍ തങ്ങളെ സമീപിച്ചിരുന്നില്ല എന്നും കച്ചവടക്കാര്‍ പറഞ്ഞു. ചെറുകിട കച്ചവടം നടത്തിയ 5 കച്ചവടക്കാരാണ്  തങ്ങളുടെ ഉപജീവന ഉപാധിയായ കടകള്‍  ഇത്തരത്തിൽ പൊളിച്ചു നീക്കിയത്. ഈ കച്ചവടക്കാര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മറു സൈഡിൽ കുത്തക മുതലാളിമാർ സർക്കാരുമായി വിലപേശുമ്പോൾ സ്വന്തം ചിലവിൽ കടകൾ പൊളിച്ചു നീക്കി ഇവർ സമൂഹത്തിന് തന്നെ മാതൃകയായിരിക്കുന്നത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.