ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വീടിന്റെ നമ്പര്‍ അനുവദിക്കാന്‍ കൈക്കൂലി ചോദിച്ചത് നവമാധ്യമത്തില്‍ വെളിപ്പെടുത്തിയ സൈനികനെതിരെ ജാമ്യമില്ലാ കേസ്

  • പ്രതികാരം തീര്‍ക്കലെന്ന് സൈനികന്റെ അമ്മ മാധ്യമങ്ങളോട്
  • ഉദ്യോഗസ്ഥര്‍  പോലീസിനെ കൂട്ടുപിടിച്ച് കള്ളക്കേസില്‍ കുടുക്കി.
  • സൈനീകനെ പ്രതിരോധത്തില്‍  ആക്കി വ്യാജപരാതി നല്‍കി ഭീഷണിപ്പെടുത്തി വിജിലന്‍സ്‌ കേസ്‌ പിന്‍വലിപ്പിക്കാന്‍ ഉള്ള നീക്കം.
കൊല്ലം/പുനലൂര്‍: വീടിന്റെ നമ്പര്‍ അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത് നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പുനലൂര്‍ വാളക്കോട് തുമ്പോട് രോഹിണിയില്‍ ഹരികൃഷ്‌ണനെതിരെയാണ് കേസ്. വിഷയത്തില്‍ അന്വേഷണം നടത്താതെ പൊലീസ് ഏകപക്ഷീയമായാണ് ഹരികൃഷ്ണനെതിരെ കേസെടുത്തെന്ന് അമ്മ ജെ.അനിതകമാരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അനിതകുമാരി പുനലൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച വീടിന് നമ്പര്‍ നല്‍കാതെ രണ്ട് വര്‍ഷത്തോളം വട്ടം കറക്കി. അനിതകുമാരിയും സൈനികനായ ഹരികൃഷ്‌ണനും മാത്രമാണ് വീട്ടിലുള്ളത്. ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥരുടെയും നിരന്തര മാനസിക പീഡനം കാരണം അനിത കുമാരി കുഴഞ്ഞ് വീണ് ആശുപത്രിയിലായ സമയത്താണ് ഹരികൃഷ്‌ണന്‍ നവമാധ്യമങ്ങളിലൂടെ സംഭവം വെളിപ്പെടുത്തിയത്. സൈനികന്റെ നവമാധ്യമ പ്രതികരണം വൈറലായപ്പോള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അനിതകുമാരിക്ക് വീട്ടു നമ്പരും ലഭിച്ചു. എന്നാല്‍ നവമാധ്യമത്തില്‍ ഹരികൃഷ്‌ണന്‍ ജാതീയ ആക്ഷേപം നടത്തിയെന്നാരോപിച്ച്‌ ഉദ്യോഗസ്ഥരിലൊരാള്‍ ഹരികൃഷ്ണന്റെ ജോലിയെ ദോഷമായി ബാധിക്കണം എന്നുള്ള ദുരുദ്ദേശത്തോട് കൂടി പൊലീസില്‍ വ്യാജപരാതി നല്‍കി എന്നും,
ഹരികൃഷ്‌ണന്‍ ജാതീയ ആക്ഷേപം നടത്തിയിട്ടില്ലെന്നും കൈക്കൂലി നല്‍കാത്തതിനാല്‍ വീട്ട് നമ്പര്‍ അനുവദിക്കുന്നില്ലെന്ന് മാത്രമാണ് നവമാധ്യമത്തില്‍ പങ്കുവച്ചതെന്നും അനിതകുമാരി പറഞ്ഞു. മന്ത്രിയുടെ ഇടപെടലില്‍ നടപടി നേരിട്ടതിന്റെ വിരോധം തീര്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍.ഇതിന്റെ ഭാഗമായി സൈനീകന്റെ ജോലി കളയുവാന്‍ വേണ്ടി സൈനീക ആസ്ഥാനത്ത് പരാതി അയച്ചു.
വീട്ടുനമ്പര്‍ വിവാദത്തില്‍ വിജിലന്‍സ്‌ അന്വേഷണം ആവശ്യപ്പെട്ട് സൈനികന്‍ പരാതി നല്‍കിയിരുന്നു.ഈ പരാതി പിന്‍വലിപ്പിക്കാന്‍ ഉള്ള നീക്കത്തിന്റെ ഭാഗം ആണ് ഹരികൃഷ്ണന് എതിരെ വ്യാജമായി പരാതി നല്‍കിയതെന്ന് പറയപ്പെടുന്നു.കൂടാതെ ഹരികൃഷ്ണന്‍ ഇട്ട ട്രോളുകള്‍ പോസ്റ്റുകള്‍ പോലീസിന് തെളിവായി നല്‍കി എന്നും  പറയപ്പെടുന്നു.എന്നാല്‍ സമൂഹത്തില്‍ ഉള്ള അനീതികള്‍ ചോദ്യം ചെയ്തുള്ള പോസ്റ്റുകള്‍ അല്ലാതെ ആരെയും പെരെടുത്തോ,ജാതീയ ആക്ഷേപമോ പോസ്റ്റുകളില്‍ എങ്ങുമില്ല.വിധവയായ തന്റെ അമ്മ തളര്‍ന്നു വീണപ്പോള്‍ ഏകമകന്‍ എന്നുള്ള നിലയില്‍ പ്രതികരിക്കുക മാത്രം ആണ് ചെയ്തിട്ടുള്ളത്.ഉദ്യോഗസ്ഥരുടെ പേരും തസ്തികകളും അതില്‍ പറഞ്ഞിട്ടുണ്ട്.അല്ലാതെ താന്‍ ആരെയും അധിക്ഷേപിച്ചില്ല.തനിക്ക് നേരിട്ട അനീതിയില്‍ പ്രതികരിക്കുക മാത്രം ആണ് ചെയ്തിട്ടുള്ളത്.
കൈക്കൂലി ആവശ്യപ്പെട്ടാല്‍ അത് തെളിയിക്കുക അല്ലാതെ പറയാന്‍ പാടില്ല എന്നും തെളിയിക്കപ്പെടുന്നത് വരെ കൈക്കൂലിക്കാര്‍ ആകുന്നില്ല എന്നും അടൂര്‍ പോലീസ്‌ പറയുന്നു.ഹരികൃഷ്ണനെ വിളിച്ച പോലീസ്‌ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ജോലി സ്ഥലത്തുള്ള ഹരികൃഷ്ണന് പറയാന്‍ ഉള്ളത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.പോലീസ്‌ ഈ വിഷയത്തില്‍ ഏകപക്ഷീയമായി പെരുമാറുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുനലൂര്‍ നടന്ന വിഷയത്തില്‍ അടൂര്‍ പോലീസില്‍ കേസ്‌ നല്‍കിയതിലും ദുരൂഹത ഉണ്ട് എന്ന് പറയപ്പെടുന്നു.കൈക്കൂലിക്ക് എതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്ന സമീപനം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന പ്രവൃത്തി അല്ല.
കൂടാതെ സ്‌കൂള്‍ നവീകരണത്തില്‍ സര്‍ക്കാരിന് നഷ്‌ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരിലേക്ക് 30,296 രൂപ അടയ്ക്കേണ്ടി വന്ന എന്‍ജിനീയറാണ് ഹരികൃഷ്‌ണനെതിരെ പരാതിയുമായി രംഗത്തുള്ളതെന്നും അനിതകുമാരി പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.