''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സൈനീകന്റെ വീട്ടുനമ്പര്‍ നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയില്‍ വിജിലന്‍സ്‌ അന്വേഷണംപുനലൂര്‍:വീട്ടുനമ്പര്‍ വിവാദം അവസാനിക്കുന്നില്ല.നീതി ലഭിക്കുവാനും കുറ്റം ചെയ്തവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടാനും നിയമപോരാട്ടം നടത്തി സൈനികന്‍ ഹരികൃഷ്ണന്‍ .സൈനികന്റെ വീടിന് വീട്ടുനമ്പർ നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയെ തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ സൈനികന്റെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തി. ഉത്തരപ്രദേശിൽ ജോലിചെയ്യുന്ന സൈനികനായ ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറ എസ്റ്റേറ്റിൽ താമസിക്കുന്ന ഹരികൃഷ്ണൻ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവർസിയർ ഇവര്‍ക്കെതിരെ പ്രധാനമന്ത്രി ഓഫീസിൽ  നൽകിയ പരാതി പ്രകാരം അന്വേഷിക്കാൻ എത്തിയ തദ്ദേശ സ്വയംഭരണ വിഭാഗം വിജിലൻസ് വിഭാഗം ഇന്നലെ പുനലൂരിൽ തെളിവെടുപ്പിന് എത്തിയത്. പുനലൂർ നഗരസഭയിലെ തുമ്പോട് വാർഡിൽ സൈനികൻ പുതിയതായി വാങ്ങിയ ആറു സെന്റ്‌ ഭൂമിയില്‍ പുതിയ വീട് പണിതത്. ആറു മാസം മുമ്പായിരുന്നു പരാതിക്ക് ആധാരമായ സംഭവം. വീട് പണി പൂർത്തിയാക്കിയ ശേഷം എൻജിനീയറിങ് വിഭാഗത്തില്‍ അപേക്ഷ നൽകി.എന്നാല്‍ വീട്ടുനമ്പർ ലഭിക്കാൻ മുപ്പതിനായിരം രൂപ കൈക്കൂലി നൽകണമെന്നാവശ്യപ്പെട്ടു.തുടര്‍ന്നാണ് സൈനീകന്‍ പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. വീടിൻറെ മുമ്പിലൂടെ പോകുന്ന റോഡിൽ നിന്ന് ദൂരപരിധി ലംഘിച്ച് കെട്ടിടം നിർമ്മിച്ചു എന്ന കാരണം ആരോപിച്ചായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. വീട്ടിൽ നമ്പറിനായി സൈനികന്‍റെ മാതാവ് അജിതകുമാരി മുട്ടാത്ത വാതിലുകളില്ലായിരുന്നു. ഈ സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയത് കണക്കിലെടുത്ത് നഗരസഭാ കൗൺസിലർമാർ ചേർന്ന് ഇരുപതിനായിരം രൂപ പിഴ അടച്ച് ശേഷം വീട്ടു നമ്പര്‍ നേരത്തെ നൽകിയിരുന്നു. എന്നാല്‍ അധ്വാനിക്കാതെ ലഭിക്കുന്ന ഈ തുക തങ്ങള്‍ക്ക് ദഹിക്കില്ല അതിനാല്‍  ആവശ്യം ഇല്ല എന്ന് പറഞ്ഞു നഗരസഭാ ചെയർമാന് അജിതകുമാരി പണം തിരികെ നൽകുകയും ചെയ്തിരുന്നു.
ഇത് കൂടാതെ മനുഷ്യാവകാശകമ്മീഷന്‍, സി.ബി.ഐ, ഇന്റലിജൻസ് ബ്യൂറോ, തദ്ദേശ സ്വയംഭരണ വിഭാഗം ,കേരള വിജിലൻസ് ആന്റ് ആന്റികറപ്ഷൻ,വനിതാ കമ്മീഷൻ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.