ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സൈനീകന് എതിരെ അടൂര്‍ പോലീസിന്റെ കള്ളക്കേസും നിരന്തര അറസ്റ്റ്‌ ഭീഷണിയും സൈനീകന്റെ അമ്മ ആത്മഹത്യക്ക്‌ ശ്രമിച്ചു.


പുനലൂർ: വീട്ടുനമ്പർ കിട്ടാത്തതിൽ ഫേസ്ബുക്കിൽ ലൈവ് വിഡിയോയിലൂടെ പ്രതിഷേധിച്ച സൈനികനായ മകനെ അടൂര്‍ പൊലീസ് കള്ളക്കേസിൽ കുടുക്കുന്നെന്നു പരാതി ഉന്നയിച്ച വീട്ടമ്മ നഗരസഭ കാര്യാലയത്തിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. അമിതമായി ഗുളിക ഉള്ളിൽ ചെന്ന നിലയിൽ ഇവരെ നഗരസഭ ജീവനക്കാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ചികില്‍സക്ക് വിധേയമാക്കിയ അനിത കുമാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശിൽ ഇന്തോ-ടിബറ്റൻ സേനയിൽ ജോലി ചെയ്യുന്ന, പുനലൂർ തുമ്പോട് രോഹിണിയിൽ ഹരികൃഷ്ണന്റെ അമ്മ അനിതകുമാരിയാണു ജീവനൊടുക്കാൻ ശ്രമിച്ചത്. നഗരസഭ അധ്യക്ഷൻ എം.എ. രാജഗോപാലിന്റെ ചേംബറിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നഗരസഭയിലെ മുൻജീവനക്കാരി തന്റെ മകനെതിരെ അടൂർ പൊലീസിൽ കള്ളപ്പരാതി നൽകിയെന്ന് ആരോപിച്ചായിരുന്നു ഇത്.പരാതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ അടൂര്‍ പോലീസ്‌ സ്റേഷനില്‍ എത്തിയ തന്നെയും മകനെയും പോലീസ്‌ വളരെ മോശമായ നിലയില്‍ പെരുമാറി എന്നും ഏറ്റവും മോശമായി പെരുമാറിയത് രമേശ്‌ എന്നാ പോലീസ്‌ ഉദ്യോഗസ്ഥന്‍ ആണെന്നും ഇവര്‍ പറയുന്നു കൂടാതെ നിരന്തരം ഫോണ്‍ ചെയ്തു മകനെ ജയിലില്‍ അടക്കും എന്ന് പറഞ്ഞതായി ഇവർ പരാതിപ്പെട്ടിരുന്നു.ഈ വിഷയത്തില്‍ ഇവര്‍ കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു.
ഇന്നലെ ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന കത്ത് നഗരസഭാ ചെയര്‍മാന്‍ എം.എ രാജഗോപാലിനു നൽകിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം കണ്ടു നിന്ന വനിതാ കൗൺസിലറാണ് ഇവർ ഗുളിക കഴിച്ചത് കണ്ടതായി പറഞ്ഞത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷയുടെ നേതൃത്വത്തിൽ അടിയന്തര ചികിത്സ നൽകി.
ഹരികൃഷ്ണൻ തുമ്പോട് വാർഡിൽ നിർമ്മിച്ച വീടിനു നഗരസഭയിൽ നിന്നു നമ്പർ കിട്ടാതിരുന്നതാണു സംഭവങ്ങൾക്കു തുടക്കം. ഒരു വർഷത്തോളം കയറിയിറങ്ങിയിട്ടും നമ്പർ കിട്ടാതായതോടെ ഏതാനും മാസം മുൻപു സൈനിക വേഷത്തിൽ ഹരികൃഷ്ണൻ ഫേസ്ബുക്കിൽ ലൈവ് വിഡിയോ പോസ്റ്റ് ചെയ്തു.
നഗരസഭയിലെ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ചായിരുന്നു ഇത്. വിഡിയോ ശ്രദ്ധയിൽപ്പെട്ട മന്ത്രി ഇടപെട്ടു വീട്ടുനമ്പർ നൽകുന്നതിനു നടപടിയെടുത്തു. സംഭവത്തിൽ ആരോപണ വിധേയയായ ജീവനക്കാരിയാണു ഹരികൃഷ്ണനെതിരെ പരാതി നൽകിയത്. ആരോപണം ഉയർന്നപ്പോൾത്തന്നെ ഇവരെ പുനലൂർ നഗരസഭയിൽ നിന്നു സ്ഥലംമാറ്റിയിരുന്നു. ആരോപണ വിധേയര്‍ ആയ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്ത നഗരസഭയിലെ കെട്ടിട നമ്പര്‍ അപേക്ഷകളെപ്പറ്റി ഒരു സമഗ്ര വിജിലന്‍സ്‌ അന്വേഷണം വേണമെന്ന് അനിതയും സൈനീകനും വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു.

നഗരസഭയ്ക്കു ബന്ധമില്ല
വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതുമായി നഗരസഭയ്ക്കു ബന്ധമില്ല. വീട്ടുനമ്പർ വിഷയത്തിൽപ്പെട്ട 2 ഉദ്യോഗസ്ഥരും നഗരസഭയിലില്ല. നിയമാനുസൃതമായ നടപടികൾ പൂർത്തിയാക്കി രണ്ടുമാസം മുൻപുതന്നെ വീട്ടുനമ്പർ നൽകിയിരുന്നു.
എം.എ.രാജഗോപാൽ,
പുനലൂർ നഗരസഭ അധ്യക്ഷൻ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.