
പുനലൂര്‍: അഞ്ചൽ, തടിക്കാട്, പത്തനാപുരം, കുന്നിക്കോട്, കുളത്തൂപ്പുഴ, തെന്മല,ആര്യങ്കാവ് പുന്നല, അലിമുക്ക്, കറവൂർ, ഇടമൺ,പുനലൂര്‍ മുതലായ സ്ഥലങ്ങളിൽ അനധികൃതമായി സമാന്തര സർവ്വീസ് നടത്തുന്ന സ്വകാര്യ ജീപ്പുകൾക്കെതിരെ നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. പുനലൂർ അസി:മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ കരണിന്റെ നേതൃത്വത്തിൽ ഇത്തരം വാഹനങ്ങളുടെ വിവരം ശേഖരിച്ച് നടപടി തുടങ്ങി കഴിഞ്ഞു.
സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സിനേറെയും, സ്വകാര്യ ബസ് ഉടമകളുടേയും, ആട്ടോറിക്ഷാ ഡ്രൈവർമാരുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെർമിറ്റും, ഫിറ്റ്നെസ്സും ഇല്ലാതെയുള്ള ഇത്തരം വാഹനങ്ങൾ യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാണ്. ഇവ അപകടത്തിൽപെട്ടാൽ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടാത്തതും യാത്രക്കാർക്കും ഉടമക്കും കഷ്ട നഷ്ടങ്ങൾക്ക് ഇടവരുത്തുകയും ചെയ്യും.
ഓരോ യാത്രക്കാരന്റെ കയ്യിൽ നിന്നും കൂലി വാങ്ങി നിയമ വിരുദ്ധമായി സർവ്വീസ് നടത്തുന്ന ഇത്തരം സ്വകാര്യ ജീപ്പുകൾ, കാറുകൾ, പ്രൈവറ്റ് ആട്ടോറിക്ഷകൾ മുതലായക്കെതിരെ രജിസ്ട്രേഷൻ റദ്ദാക്കൽ ഉൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് പുനലൂർ ജോയിന്റ് ആർ.ടി.ഒ ഡി.മഹേഷ് അറിയിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ