''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശാസ്താംകോണം വാര്‍ഡില്‍ പുലി ഇറങ്ങി സ്ഥലവാസികള്‍ കടുത്ത ഭീതിയില്‍


പുനലൂര്‍: നഗരസഭയിലെ ശാസ്താംകോണം വാര്‍ഡില്‍ പുലി ഇറങ്ങിയ വിവരം അറിഞ്ഞു നഗരവാസികള്‍ കടുത്ത ഭീതിയില്‍. തിങ്കളാഴ്ച രാത്രിയിലാണ് പുലി ഇറങ്ങിയത്. ശാസ്താംകോണം തെക്കേടത്തു ഹൗസില്‍ റിട്ട. നേഴ്‌സായ മേരിക്കുട്ടി കുര്യക്കോസാണ് തന്റെ വീട്ടുമുറ്റത്ത് കൂടി പുലി നടന്നു പോകുന്നത് കണ്ടത്. സ്വകാര്യ ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞു കാറില്‍ വീട്ടിലേക്ക് വന്ന ഇവര്‍ ഗേറ്റിന് സമീപം വണ്ടി നിര്‍ത്തി. തുടര്‍ന്ന് ഗേറ്റ് തുറന്ന ശേഷം കാറില്‍ കയറി മുന്നോട്ട് നീങ്ങുന്നതിടെയാണ് വീട്ടു മുറ്റത്ത് നിന്നും പുലി പുറത്തേക്ക് ഇറങ്ങി പോയതെന്ന് മേരിക്കുട്ടി പറഞ്ഞു.
ഭയന്ന് വീട്ടിനുള്ളില്‍ കയറിയ ഇവര്‍ ഇന്ന് രാവിലെ വാര്‍ഡ് കൗണ്‍സിലര്‍ നെല്‍സണ്‍ സെബാസ്റ്റ്യനെയും നാട്ടുകാരേയും വിവരം ധരിപ്പിച്ചു. സ്ഥലത്തെത്തിയ നാട്ടുകാരെ പുലി നടന്നു പോയ സ്ഥലവും മേരിക്കുട്ടി കാണിച്ചു കൊടുത്തു. വീടിന് ചുറ്റം 12 ഏക്കറോളം വരുന്ന റബ്ബര്‍ തോട്ടമാണ്. ഇതില്‍ കാട് വളര്‍ന്നു ഉയര്‍ന്നത് കാരണമാകും പുലി എത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു. സംഭവം അറിഞ്ഞതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്. നഗര പ്രദേശങ്ങളില്‍ പുലി ഇറങ്ങിയ സംഭവത്തെ സംബന്ധിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ പുനലൂര്‍ ഡി.എഫ്.ഒയ്ക്ക് പരാതി നല്‍കി. എന്നാല്‍, ഇവര്‍ കണ്ടത് പുലി ആകാന്‍ ഇടയില്ലെന്നു ഡി.എഫ്.ഒ ടോണി വര്‍ഗ്ഗീസ് അറിയിച്ചു. ഇത് സംബന്ധിച്ചു ഇന്നു രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നു അദ്ദേഹം പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.