''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വനിതാകമ്മിഷൻ അംഗം ഷഹീദാ കമാലിനെ വാഹനം തടഞ്ഞ‌് ആക്രമിച്ചു.


പത്തനാപുരം:വനിതാ കമ്മിഷൻ അംഗം ഷഹീദാ കമാലിനെ വാഹനം തടഞ്ഞ‌് ആക്രമിച്ചു. ഹർത്താലിന്റെ മറവിൽ പത്തനാപുരത്ത‌് കോൺഗ്രസുകാരാണ‌് ആക്രമണം നടത്തിയത‌്. പത്തനാപുരത്ത‌് തിങ്കളാഴ‌്ച രാവിലെ 10.45 നാണ‌് ആക്രമണം നടത്തിയത‌്.
കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ട പത്തനാപുരത്തെ മൗണ്ട‌് താബോർ കോൺവെന്റിലേക്ക‌് പോകുകയായിരുന്നു ഷാഹിദാ കമാൽ.  ഹർത്താലിന്റെ ഭാഗമായി പ്രകടനം നടത്തിയ കോൺഗ്രസുകാർ  രണ്ടാലുംമൂട‌് കോൺഗ്രസ‌് തലവൂർ മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ കാർ തടഞ്ഞു. യാത്രയുടെ ഉദ്ദേശം പറഞ്ഞെങ്കിലും കാർ കടത്തിവിടാൻ കോണ്‍ഗ്രസുകാർ തയ്യാറായില്ല.  അസഭ്യം പറഞ്ഞുകൊണ്ട‌് കാറിന്റെ സൈഡ‌് ഗ്ലാസ്സിൽ ഇടിച്ച സംഘം ഗ്ലാസ‌് താഴ‌്ത്താൻ ആവശ്യപ്പെട്ടു. തുടർന്ന‌് കാറിന്റെ മുന്നിലെ ഗ്ലാസ്സ‌് അടിച്ചു തകർത്തു.
ഡോർ ബലമായി തുറന്ന‌് പിൻസീറ്റിലിരുന്ന ഷാഹിദ കമാലിന്റെ മുടിക്കു കുത്തിപ്പിടിച്ച‌് പുറത്തേക്ക‌് വലിച്ചിറക്കാൻ ശ്രമിച്ചു. കാറിന്റെ ഡ്രൈവർ നിഖിലിന്റെ മുഖത്ത‌് അടിച്ചു.
വിവരമറിഞ്ഞ‌് പത്തനാപുരം പൊലീസും സി.പി.ഐ (എം) പ്രവർത്തകരും സ്ഥലത്ത‌് എത്തിയതോടെ അക്രമി സംഘം രക്ഷപെട്ടു.  പിന്നീട‌് പൊലീസ‌് സംരക്ഷണത്തിൽ കാർ കടത്തി വിട്ടു.  പൊലീസ‌് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ഷാഹിദ കമാലിനെയും ഡ്രൈവർ നിഖിലിനെയും പത്തനാപുരം താലൂക്ക‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വനിതാകമ്മീഷന്‍ അംഗമായ ഷാഹിദ കമാലിന് നേരെ നടന്ന അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച്‌ പത്തനാപുരം എം.എ‍ല്‍.എയും നടനുമായ കെ.ബി.ഗണേശ് കുമാര്‍ രംഗത്തെത്തി. ഒരു സ്ത്രീ എന്നതിലുപരി വനിതാകമ്മീഷന്റെ പദവി വഹിക്കുന്ന ഒരു സ്ത്രീയോട് മോശമായി പെരുമാറാന്‍ പാടില്ലായിരുന്നു. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാജ്യമൊട്ടാക്കെ നടക്കുമ്പോള്‍ കൊല്ലം ജില്ലയില്‍ നടന്ന ആക്രമസംഭവം ഗൗരവതരമാണ്.
പ്രത്യേകിച്ച്‌ ഒരു സ്ത്രീയോട് നടത്തിയ ആക്രമത്തിന് കോണ്‍ഗ്രസ് മറുപടി നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിമിനല്‍ സംഭവമാണ് അരങ്ങേറിയത്. ഒരു സ്ത്രീയോട് മാന്യമായി പെരുമാറാമായിരുന്നു. ഒരു വനിതാ കമ്മീഷന്‍ അംഗത്തോട് കാണിച്ച ക്രൂരതയ്ക്ക് കോണ്‍ഗ്രസിലെ വനിതാ അംഗത്തിന് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന വ്യക്തിയാതിനാലാണ് തന്നെ തിരഞ്ഞു പിടിച്ച്‌ ആക്രമിച്ചതെന്നാണ് സംഭവത്തില്‍ ഷാഹിദ പ്രതികരിച്ചത്. സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം കൂടിയായ ഷാഹിദ ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി. ഇന്ന് രാവിലെയാണ് പത്തനാപുരത്തു വച്ച്‌ ഷാഹിദക്കെതിരെ ആക്രമണം ഉണ്ടായത്. അവള്‍ വരുന്നെന്ന് ആക്രോശിച്ചും മോശമായ പദ പ്രയോഗങ്ങള്‍ നടത്തിയുമാണ് ഷാഹിദയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. വാഹനത്തില്‍ നിന്ന് വലിച്ചിഴയ്ക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇവരുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് നോരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു.
ആക്രമണ വിവരം കൊല്ലം റൂറല്‍ എസ്‌പി ആശോകനെ അറിയിച്ചെങ്കിലും പൊലീസ് വൈകിയാണ് പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തിയത്. ഇവരെ പിന്നീട് പത്തനാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാര്‍ട്ടി മാറിതിന്റെ പകയാണ് കോണ്‍ഗ്രസ് കാഴ്ചവക്കുന്നതെന്നാണ് ഷാഹിദ കമാല്‍ സംഭവത്തില്‍ ആരോപിക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.