
അഞ്ചൽ: സുഹൃത്തായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വ്യാജമായി നിർമ്മിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഘാംഗങ്ങളിൽ ഒരാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു .ആയൂർ പുതുപ്പടപ്പിൽ അഖിൽ നിവാസിൽ അഖിൽ (19) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ പൊടിയാട്ടു വിള തേക്കു വിളവീട്ടിൽ സജിൻ സാജൻ (19), ആയൂർ അകമൺ തടത്തിവിള വാറൂർ വീട്ടിൽ അലൻ സോണി (19 ) എന്നിവർ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി. യുവതിയുടെ മോർഫ് ചെയ്ത് നഗ്ന ചിത്രം വാട്സാപ്പിലൂടെയും ഫേസ് ബുക്ക് വഴിയും അഖിൽ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. പെൺകുട്ടി നൽകിയ പരാതിയിന്മേൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി ഇൻസ്പെക്ടർ ടി.സതികുമാർ പറഞ്ഞു.
പ്രതിയെ പുനലൂർ കോടതി റിമാന്റ് ചെയ്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ