
പുനലൂര്‍:അടുക്കളമൂലയില്‍ വന്‍മോഷണം ലക്ഷങ്ങളുടെ പണവും സ്വര്‍ണ്ണവും കവര്‍ന്നു.അടുക്കളമൂലയില്‍ പ്രശാന്ത് ഭവനില്‍ പ്രശാന്തിന്റെ വീട്ടില്‍ നിന്നാണ് നാല് ലക്ഷം രൂപയുടെ പണവും സ്വര്‍ണ്ണവും മോഷ്ടാക്കള്‍ കവര്‍ന്നത്.അത്തചിട്ടിയുടെ പണവും കവര്ന്നതില്പ്പെടുന്നു.പൂട്ടുകള്‍ പൊളിച്ച നിലയിലും വീട്ടിനുള്ളിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയില്‍ ആയിരുന്നു.പുനലൂര്‍ ന്യൂസ്.സംഭവസമയത്ത് പ്രശാന്തിന്റെ പെങ്ങളുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങായതിനാല്‍ തലേദിവസം മുതലേ വീട്ടില്‍ ആളുണ്ടായിരുന്നില്ല.ഈ അവസരം മുതലെടുത്താണ് മോഷണം. പുനലൂര്‍ പോലീസും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി .പുനലൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ