
അഞ്ചൽ : അലയമൺ വില്ലേജ് ആഫീസ് കെട്ടിടം അപകടാവസ്ഥയിൽ. 1986 ൽ ഉത്ഘാടനം ചെയ്ത അലയമൺ വില്ലേജ് ആഫീസ് കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മഴ പെയ്താൽ ആഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഫയലുകളിൽ മഴവെള്ളം വീണ് നശിക്കുന്നത് പതിവാണ്. മലയോര പ്രദേശത്തെ ഈ വില്ലേജ് ആഫീസിൽ നൂറു കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നത്. അടിയന്തിരമായി വില്ലേജ് ആഫീസ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മാറ്റുകയോ ആഫീസ് പ്രവർത്തനം മറ്റൊരു കെട്ടിടത്തിലോട്ട് മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം.
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ