
വെള്ളിമല:തെന്മല പഞ്ചായത്തിൽ പതിനാറാം വാർഡ് അഞ്ചേക്കര്‍ അമ്പിക്കോണം വിളക്കുമരം റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കൊച്ചു കുട്ടികളും ,സ്കൂൾ കുട്ടികളും ശാരീരിക വൈകല്യമുള്ളവരും അടങ്ങുന്ന കുറെ കുടുംബങ്ങൾ താമസിച്ചു വരുന്ന സ്ഥലത്തേക്ക് ഓട്ടോ,ജീപ്പ് തുടങ്ങി വാഹനങ്ങള്‍ പോലും വരാൻ സാധിക്കാത്ത നിലയിൽ റോഡ് തകര്‍ന്ന അവസ്ഥയില്‍ നാട്ടുകാര്‍ ദുരിതം അനുഭവിക്കുന്നു.
വെള്ളക്കെട്ടും ചെളിയും നിറഞ്ഞ റോഡിൽ കൂടി ഏകദേശം രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ചു വേണം ഇവർക്ക് ടൗണിൽ എത്തുവാൻ പഞ്ചായത്ത് അധികൃതരോട് പല പ്രാവശ്യം പരാതി ഉന്നയിച്ചെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പതിനാറാം വാർഡിൽപ്പെട്ട ഈ സ്ഥലത്ത് ഒട്ടനവധി നാളുകളായി ജനങ്ങൾ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്നു.റോഡ് നന്നാക്കുവാന്‍ ഉള്ള സത്വരനടപടികള്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ