''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ പൊലീസ് ജീപ്പിന് കല്ലെറിഞ്ഞ യുവാക്കളെ അറസ്റ്റ് ചെയ്തു


അഞ്ചൽ: നൈറ്റ് പട്രോളിംഗ് നടത്തി വന്ന പൊലീസിനെ കല്ലെറിഞ്ഞ ശേഷം രക്ഷപെട്ട ബൈക്ക് യാത്രികരായ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു.മതുരപ്പ മേലതിൽ വീട്ടിൽ നന്ദു(19) ,അഞ്ചൽ തഴമേൽ സ്വദേശിയായ  പതിനാറുകാരൻ എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം അഞ്ചൽ പൊലീസ് രാത്രിയിലാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.ഇവർ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് നൈറ്റ് പട്രോളിംഗിലേർപ്പെട്ടിരുന്ന പൊലീസ് സംഘത്തെ പനച്ചവിള വൃന്ദാവനം മുക്കിൽ വച്ച് ബൈക്കിലെത്തിയ രണ്ട് പേർ കല്ലെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടത്.പൊലീസ് ഇവരെ പിന്തുടർന്നുവെങ്കിലും പിടികൂടാനായില്ല.  പൊലീസ് നടത്തി വന്ന അന്വേഷണത്തിന്റെ ഭാഗമായി മതുരപ്പാ അയത്തിൽ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ഇവിടെയുള്ള ചിലരെ പിന്നീട്  കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനെത്തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.