
പുനലൂര്‍:അപൂർവ ഇനം രോഗം ബാധിച്ചു വാഴകൾ കരിഞ്ഞു തുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും കൈവിട്ട് ഒരു കർഷകൻ. ചെങ്കുളം ചരുവിള വീട്ടിൽ കുട്ടപ്പന്റെ പുരയിടത്തിലെ വാഴകളാണ് ഇലപഴുത്തു നിലംപൊത്താറായി നിൽക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത തുക കൊണ്ടാണ് കുട്ടപ്പൻ വാഴകൃഷി ആരംഭിച്ചത് ഏത്തൻ, പൂവൻ ഇനങ്ങളിൽപ്പെട്ട 8 മാസമായ 500 വാഴകളാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്.
വാഴയില ഇപ്പോൾ നല്ല മഞ്ഞ നിറത്തിലാവുകയാണ്. തുടർന്ന് ഇല കരിഞ്ഞു വാഴ പൂർണമായും ഉണങ്ങുന്നതിനുള്ള സാധ്യതയാണു നിലവിലുള്ളത്. വാഴയ്ക്കു പിടിപെട്ടിരിക്കുന്നത് എന്ത് രോഗമാണെന്നറിയാൻ കൃഷിഭവനിൽ കയറി ഇറങ്ങുകയാണ് കുട്ടപ്പൻ.കഴിഞ്ഞ 45 വർഷമായി കൃഷിയിലൂടെയാണ് കുട്ടപ്പനും കുടുംബവും ജീവിതം നില നിർത്തിപ്പോന്നത് നിരവധി കൃഷി നടത്തി വിജയം കണ്ടിട്ടുള്ള കുട്ടപ്പൻ വാഴകൾക്ക് സംഭവിച്ചത് എന്തെന്നറിയാതെ പകച്ച് നിൽക്കുകയാണ് കുട്ടപ്പന്റെ പുരയിടത്തിലെ ഇഞ്ചി , തെങ്ങ് എന്നിവയുടെ ഇലകളും പഴുത്ത് കരിഞ്ഞുതുടങ്ങിയിട്ടുണ്ട് സമീപത്തെ മറ്റ് പുരയിടങ്ങളിലെ വാഴകൾക്കും രോഗം ബാധിച്ച് തുടങ്ങിയിട്ടുണ്ട് കൃഷി വകുപ്പിന്റെ വിദഗ്തസംഘം പ്രദേശത്ത് പരിശോധന നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ