
അഞ്ചൽ : ബൈക്കിലെത്തിയ യുവാക്കൾ കടയുടമയുടെ മുഖത്ത് പൊടി വിതറി രണ്ടരപവന്റെ മാല പൊട്ടിച്ച് കടന്നതായി പരാതി. അഞ്ചൽ തഴമേൽ കളിയിക്കൽ വീട്ടിൽ ശ്രീധരൻ പിള്ള (76 ) യുടെ പലവ്യഞ്ജന കടയിൽ രാത്രി 10 .30 ഓട് കൂടി സിഗരറ്റു വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ യുവാക്കൾ ശ്രീധരൻ പിള്ളയുടെ മുഖത്ത് മുളക് പൊടി വിതറി മാല മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു . സംഭവം നടന്നയുടൻ അഞ്ചൽ പോലീസിൽ ശ്രീധരൻ പിള്ള വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ അഞ്ചൽ പോലീസ് അഞ്ചലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല.അഞ്ചൽ ടൗണിലെ സി.സി.ടി.വി.ദൃശ്യം പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടൻ പിടി കൂടുമെന്നും അഞ്ചൽ എസ് .ഐ എൻ. അശോകൻ പറഞ്ഞു .
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ