ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

എരൂരില്‍ ബ്ലേഡ് മാഫിയ സംഘം വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചു


അഞ്ചല്‍:ബ്ലേഡ് മാഫിയ സംഘം വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചു  ഏരൂർ പുത്തൻ വിള വീട്ടിൽ ശ്രീ കലയ്ക്കാണ് വെട്ടേറ്റത്.ശ്രീകലയുടെ സഹോദരൻ ഹരികുമാറും ഭാര്യ സിന്ധുവും ചേർന്നാണ് ഏരൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയ സംഘത്തിന്റെ കയ്യിൽ നിന്നും പണം പലിശയ്ക്ക് വാങ്ങിയിരുന്നത്. ഈടു നൽകിയ വീട് പിന്നീട് ഇവർ കയ്യടക്കുകയായിരുന്നു കയ്യടക്കി വച്ചിരുന്ന വീട്ടിൽ കോടതി ഉത്തരവിനെ തുടർന്ന് കയറി താമസിക്കാൻ ശ്രമിച്ച കുടുംബത്തെയാണ് മാഫിയ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചത്. ബ്ലേഡ് മാഫിയ സംഘം ഒരുവർഷം മുമ്പാണ് കുടുംബത്തെ വീട്ടിൽ നിന്നും പുറത്താക്കിയത്. പിന്നീട് ബ്ലേഡ് മാഫിയ സംഘത്തിന്റെ തലവന്റെ സഹോദരിയെ ഇവിടെ താമസിപ്പിച്ചിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും പുറത്താക്കിയ അന്നു മുതൽ ഹരികുമാറും കുടുംബവും ഈ വീടിന്റെ കാർപോർച്ചിലാണ് താമസിച്ചു വന്നത് കൊള്ളപ്പലിശക്കാർ വീട്ടിൽ നിന്നും പുറത്താക്കിയ വിവരം കാട്ടി ഏരൂർ പോലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കൃത്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലായിരുന്നു ഹരികുമാർ കോടതിയെ സമീപിച്ചത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഹരികുമാറിന് സ്വന്തം വീട്ടിൽ കയറി താമസിക്കുവാനുള്ള അനുമതി കോടതി നൽകി കോടതി ഉത്തരവുമായി പോലീസിനെ സമീപിച്ചെങ്കിലും ഹരികുമാറിന് അനുകൂലമായ നിലപാട് പോലീസ് സ്വീകരിച്ചില്ലത്രേ. തുടർന്ന് രാത്രി ഒമ്പത് മണിയോടെ ഹരികുമാറും കുടുംബവും വീട്ടിൽ താമസിക്കാൻ എത്തിയപ്പോഴാണ് ബ്ലേഡ് മാഫിയാ സംഘം ആക്രമിച്ചത്. ഹരികുമാറിനൊപ്പം ഉണ്ടായിരുന്ന സഹോദരി ശ്രീകലയുടെ രണ്ടു കൈക്കും വെട്ടേറ്റിട്ടുണ്ട്. ഈ സമയം ശ്രീ കലയുടെ കയ്യിൽ കൈക്കുഞ്ഞുമുണ്ടായിരുന്നു. അത്ഭുതകരമായാണ് കുഞ്ഞ് രക്ഷപ്പെട്ടത് വെട്ടുവാൻ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.
ഏരൂർ പോലീസ് സ്ഥലത്തെത്തി മണിക്കൂറുകൾക്ക് ശേഷവും ശ്രീകലയെ ആശുപത്രിയിലേക്ക് മാറ്റാൻ പോലീസ് തയ്യാറായില്ല പിന്നീട് നാട്ടുകാരാണ് ശ്രീ കലയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.