ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്വകാര്യ ബസ്സിൽ നിന്നും കണ്ടക്ടർ തള്ളിയിട്ട് പ്ലസ് വൺ വിദ്യാർത്ഥിനിടയുടെ കാലൊടിഞ്ഞതായി പരാതി


അഞ്ചൽ : പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ്സിൽ നിന്നും കണ്ടക്ടർ തള്ളിയിട്ട് കാലൊടിഞ്ഞതായി പരാതി.  അഞ്ചൽ വെസ്റ്റ് സ്‌കൂളിലെ പ്ലസ് വണ്ണിൽ പഠിക്കുന്ന കുരിശിൻമുക്ക് സ്വദേശിനിയെ ബസ്സിൽ നിന്ന് ഇറങ്ങവേ ബാഗ് കണ്ടക്ടറുടെ ദേഹത്ത് തട്ടിയെന്നാരോപിച്ച് പിടിച്ച് തള്ളുകയായിരുന്നുവെന്നും റോഡിൽ തെറിച്ച് വീണതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ വലതു കാലിലെ എല്ലിന് പൊട്ടൽ സംഭവിച്ചു എന്ന് കാട്ടി വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ അഞ്ചൽ പോലീസിൽ പരാതി നൽകി. അയിലറ -കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന കോമോസ് ബസ്സിലെ കണ്ടക്ടറാണ് പിടിച്ച് തള്ളിയതായി പരാതിയിൽ പറയുന്നു. ഇതിനെത്തുടർന്ന് ബസ്സിനെയും ബസ്സ് ജീവനക്കാരെയും അഞ്ചൽ എസ്.ഐ  എൻ അശോകൻ കസ്റ്റഡിയിൽ എടുത്തു. വലതു കാലിലെ എല്ല് പൊട്ടിയതിനെത്തുടർന്ന് വിദ്യാർഥിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
റിപ്പോര്‍ട്ടര്‍  മൊയ്‌ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.