ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കനാല്‍ പുറമ്പോക്ക്‌ ഇടമൺ സർവ്വീസ് സഹകരണ ബാങ്കിന് പതിച്ചു നല്‍കാന്‍ രഹസ്യനീക്കം നടക്കുന്നതായി ആരോപണം


പുനലൂർ: കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ വലതുകര കനാലിന്റെ ചാലിയക്കര - ഇടമൺ റീച്ചിലെ പുറമ്പോക്കു ഭൂമിയാണ് ഇടമൺ സർവ്വീസ് സഹകരണ ബാങ്കിനും മറ്റു ചില രാഷ്ട്രീയ പാർട്ടി ഓഫീസിനുമായി പതിച്ചു നല്കുന്നതിനായി ഉദ്യോഗസ്ഥ,രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് തെന്മല ഡാം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സർവേ നടപടികൾ പൂർത്തിയാതായി അറിയാൻ കഴിഞ്ഞു. സഹകരണ ബാങ്കിന് ചാലിയക്കരയിൽ ബ്രാഞ്ചുമന്ദിരം പണിയുന്നതിന് പത്തു സെന്റു കനാൽ വക പുറമ്പോക്കു ഭൂമി നല്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി കൈയടക്കാനാണ് പരിപാടി. ഇതിന്റെ മറവിൽ പല രാഷ്ട്രീയ കക്ഷികളും തൊട്ടടുത്തുള്ള ചതുപ്പു നിലങ്ങൾ കൈയേറാനുള്ള ശ്രമത്തിലാണ് .കല്ലട ഇറിഗേഷൻ പ്രൊജക്ട് വലതുകര കനാലിനു വേണ്ടി 1970 ൽ സർക്കാർ പൊന്നും വിലയ്ക്കെടുത്ത ഭൂമിയാണിത്. ചാലിയക്കര ദേവീക്ഷേത്രത്തിനും ഉപ്പുകുഴി വെയിറ്റിംഗ് ഷെഡിനുമിടയിലുള്ള പരസ്ഥിതി ലോല പ്രദേശമാണ്. മുമ്പ് ദേവസ്വം വക ദേവീക്ഷേത്രത്തിനു വേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾ ഇക്കാരണത്താൽ അധികൃതർ അനുവദിച്ചിരുന്നില്ല.2014 ല്‍ ഇവിടെ കനാല്‍ കയ്യേറ്റം നടത്തിയതായി ആരോപിച്ചു നിരവധി ചാലിയക്കര നിവാസികളുടെ പേരില്‍ കേസ് ഉണ്ടാകുകയും പോലീസ്‌ നിരവധി ദിവസങ്ങള്‍ ക്യാമ്പ്‌ ചെയ്തു കയ്യേറ്റം തടയുകയും വസ്തു കയ്യേറിയതായി ആരോപിച്ചു കോടതിയില്‍ കേസ്‌ നിലനില്‍ക്കുന്ന ഭൂമിയാണ് പതിച്ചു നല്‍കാന്‍ ശ്രമം നടക്കുന്നത്.
കനാല്‍ പുറമ്പോക്കില്‍ ഉള്ള മിച്ചഭൂമി പുറമ്പോക്കില്‍ താമസിക്കുന്ന വസ്തു ഇല്ലാത്ത ആളുകള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കണമെന്നും കൂടാതെ  അനധികൃതമായി വസ്തു കൈമാറ്റം ചെയ്യുന്ന നടപടി തുടരുന്ന പക്ഷം  വരുന്ന ദിവസങ്ങളില്‍ വമ്പിച്ച ജനകീയ പ്രക്ഷോഭണത്തിലേക്ക്‌ നീങ്ങുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.