
തെന്മല:കല്ലട ജലസേചന പദ്ധതിയുടെ ഇടത്- വലതുകര കനാലുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടയിൽ വലതുകര കനാലിന്റെ ഷട്ടർ ഉയർത്തുന്നതിനിടയിൽ ക്രെയിൻ മറിഞ്ഞ് ഷട്ടർ തെന്നിമാറി വലതുകര കനാലില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് ഒഴിവായത് വന്‍ അപകടം. തെന്മല ഒറ്റക്കൽ ഭാഗത്തുള്ള വലതുകര കനാലിലേക്ക് വെള്ളം തുറന്ന് വിടുന്ന ഷട്ടറിലാണ് രാവിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നത് അറ്റകുറ്റപ്പണിക്കിടെ ഷട്ടറിന്റെ ഭാരം താങ്ങാന്‍ ശേഷി ഇല്ലാത്ത ക്രയിന്‍ ഉപയോഗിച്ചതിനാല്‍ ആണ് ക്രെയിനും ഷട്ടറും മറിഞ്ഞത്. ഷട്ടര്‍ മറിഞ്ഞതോടെ വലതുകര കനാലിലൂടെ അമിത ജലപ്രവാഹമാണ് ഉണ്ടായത് സംഭവം നടക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.കഴിഞ്ഞ മൂന്ന് ദിവസം ആയി പണി നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആരും തന്നെ വന്നില്ലത്രേ. കരാറുകാരനെ ചുമതല ഏല്‍പ്പിച്ചു മുങ്ങിയ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലായ്മ ആണ് ഈ സംഭവത്തിന് കാരണം എന്നും ആരോപണമുണ്ട്. തെന്മല, ഇടമൺ, പിറവന്തൂർ, പത്തനാപുരം വഴി അടൂർ ഭാഗത്തേക്ക് പോകുന്ന കനാലിലാണ് ജലനിരപ്പ് ഉയർന്നിട്ടുള്ളത് അടിയന്തര സാഹചര്യം കണക്കിലെടുത്ത് വലതുകര കനാലിന്റെ തീരങ്ങളിൽ താമസിക്കുന്നവർക്ക് താലൂക്ക് ഓഫീസ് ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു. അമിത ജലപ്രവാഹം തടയുന്നതിനായി അധികൃതർക്ക് കഴിഞ്ഞില്ല. കനാലുകളിലൂടെ ഒഴുക്കി വിടുന്നതിനായ് ശേഖരിച്ചിരുന്ന ജലം തകർന്ന ഷട്ടറിലൂടെ ഒഴുകി പോകുന്ന സ്ഥിതിയാണ് ഉണ്ടായത് കഴിഞ്ഞ മൂന്നു ദിവസമായി ലുക്കൗട്ടിൽ ഷട്ടറിന് അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അല്ല നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വന്നതെന്നും കരാറുകാരൻ സ്വന്ത ഇഷ്ടപ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു എന്നും കനാലിന്റെ തീരങ്ങളിൽ താമസിക്കുന്നവർക്ക് യാതൊരു ജാഗ്രതാ നിർദ്ദേശവും നൽകാതെയാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ