ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ പട്ടണത്തിലെ ഗതാഗതക്കുരുക്ക്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത്‌ കാര്യാലയത്തിന്റെ പ്രധാനകവാടം താഴിട്ട് പൂട്ടി


പുനലൂര്‍:പുനലൂര്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തിലുംഅസൂത്രണമില്ലാതെ അടക്കുകയും പൈപ്പ്‌ ലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രധാന റോഡുകള്‍ വെട്ടിപ്പൊളിച്ചതു ചൂണ്ടിക്കാട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത മരാമത്ത് ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരാമത്ത് വകുപ്പ് കാര്യാലയം ഉപരോധിച്ചു. രാവിലെ ഒമ്പതുമുതൽ പ്രധാന കവാടം അടച്ചു കോൺഗ്രസ് പ്രവർത്തകർ ഉപരോധം സൃഷ്ടിച്ചു.
കഴിഞ്ഞദിവസം ഗതാഗത തടസ്സങ്ങളെക്കുറിച്ചു സംസാരിക്കുന്നതിന് ഓഫീസിലെത്തിയ കോൺഗ്രസ് നേതാക്കളെ കണ്ടപ്പോള്‍ സംസാരിക്കാന്‍ കൂട്ടാക്കാതെ പുറത്തുപോയ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ നടപടിയിൽ പ്രതിഷേധിച്ച് സമരം ചെയ്ത നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പട്ടണത്തിലെ മുഴുവന്‍ റോഡുകളിലും ഒരേ സമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ പൂര്‍ണ്ണമായ ഗതാഗത സ്തംഭനമാണ് നിലവില്‍ ഉള്ളത്.വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌. ആംബുലൻസുകൾക്ക് രോഗികളുമായി സമയത്ത് എത്തിച്ചേരുവാൻ കഴിയുന്നില്ല ,വിദ്യാർഥികളുൾപ്പെടെ കാൽനട യാത്രക്കാർ സഞ്ചരിക്കാൻ കഴിയുന്നില്ല, ഓട്ടോ റിക്ഷത്തൊഴിലാളികൾ പൂർണ്ണമായും പട്ടിണിയായി, ചെറുകിട കച്ചവടക്കാർക്ക് വ്യാപാര നടക്കുന്നില്ല. പട്ടണത്തിൽ അരക്ഷിതാവസ്ഥയാണ്.
രാവിലെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥർക്ക് പ്രധാന കവാടം അടച്ചതിനാല്‍ ഓഫീസിൽ കയറാനാകാതെ വന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരക്കാർ അറിയിച്ചു. പോലീസ് അറിയിച്ചതിനെത്തുടർന്ന് 11ഓടെ അസിസ്റ്റൻറ് എൻജിനീയർ സ്ഥലത്തെത്തി.വാര്‍ത്തകള്‍ക്ക്‌ പുനലൂര്‍ ന്യൂസ്‌ സന്ദര്‍ശിക്കുക. തുടര്‍ന്ന് നടന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്‍  ഇന്ന് അഞ്ച് മണിക്കുള്ളിൽ കുഴിയെടുപ്പുകൾ അവസാനിപ്പിക്കുമെന്നും, റോഡിൽ കുഴികളായി കിടക്കുന്ന ഭാഗത്ത് നാളെ തന്നെ ക്വാറി വേസ്റ്റ് നിക്ഷേപിക്കുമെന്നും,  ശിവൻ കോവിൽ റോഡ് ഒരാഴ്ചയ്ക്കുള്ളിൽ തുറന്ന് നൽകുമെന്നും, പണികൾ പൂർത്തിയായ ശേഷമേ എം.എൽ.എ റോഡ് പൊളിക്കുകയുള്ളെന്നും 30 ദിവസത്തിനുള്ളിൽ പട്ടണത്തെ പഴയ നിലയിൽ ആക്കുമെന്നും പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും സമരക്കാർക്ക് ഉറപ്പു നൽകിയതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കരിക്കത്തില്‍ പ്രസേനന്‍,ബ്ലോക്ക്‌ പ്രസിഡന്റ് നെല്‍സണ്‍ സെബാസ്റ്റ്യന്‍ മണ്ഡലം പ്രസിഡന്റ്മാരായ ജി ജയപ്രകാശ്‌, കെ.സുകുമാരന്‍,സാബു അലക്സ്‌ ഭാരവാഹികള്‍ ആയ എന്‍.അജീഷ്‌,വിളയില്‍ സഫീര്‍ എന്നിവർ പ്രസംഗിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.