ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഡ്രൈഡേയില്‍ മദ്യവില്പന 35 ലിറ്ററുമായി രണ്ട് പേർ പിടിയിൽ


പത്തനാപുരം: അവധി ദിവസം നോക്കി വിദേശ മദ്യവില്പന നടത്തൻ സൂക്ഷിച്ച മദ്യവുമായ് രണ്ട് പേരെ എക്സയിസ് സംഘം പിടികൂടി. പത്തനാപുരം പുന്നല ലീനാ സദനത്തിൽ സുനിൽ (37 ) ,നെടുംപറമ്പ് ആഞ്ഞിലി വിള പുരയിടത്തിൽ മുഹമ്മദ് സാലി (49) എന്നിവരാണ് എക്സെസിന്‍റെ പിടിയിലായത് .സുനിലിന്റെ കൈവശം 32 ലിറ്ററും മുഹമ്മദ് സാലിയുടെ കൈവശം 3 ലിറ്റർ വിദേശമദ്യവും കണ്ടെടുത്തു.
ബാർ, ബിവറേജ് അവധി ദിവസങ്ങളിൽ മദ്യ വില്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് പേരും എക്സെസിന്റെ നിരീക്ഷണത്തിലായിരുന്നു. ചില്ലറ വില്പന നടത്തുന്നതിനിടെ മഫ്തിയിലെത്തിയ എക്സെസ് സംഘം രണ്ടു പേരെയും പിടികൂടുകയായിരുന്നു. ബിവറേജസിൽ ലിറ്ററിന് 350 രൂപയ്ക്ക് ലഭിക്കുന്ന കുറഞ്ഞ മദ്യം ആയിരം രൂപയ്ക്ക് മുകളിലാണ് ഇവര്‍ വില്പന നടത്തുന്നത്. അവധി ദിവസം മുന്നിൽ കണ്ട് സ്റ്റോക്ക് ചെയ്ത മദ്യമാണ് പിടികൂടിയത്. പത്തനാപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു, പ്രിവന്റീവ് ഓഫീസർ സുനിൽ കുമാർ, സി.ഒമാരായ സുരേഷ് കുമാർ, വിമൽ, വൈ.അനിൽ എന്നിവർ ചേർന്ന് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.
പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.