
അഞ്ചൽ:ഏറം വടമൺ കോമളം റോഡ് പൊതുജനങ്ങൾക്കായി സമർപ്പിച്ചു. സമർപ്പണ യാത്ര വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി രാജു നിർവ്വഹിച്ചു.
പുനലൂർ നിയോജക മണ്ഡലത്തിലെ അഞ്ചൽ ഗ്രാമ പഞ്ചായത്തിൽ 4.5 കി.മീ. ദൂരമുള്ള ഏറം -വടമൺ-കോമളം റോഡാണ് പൊതു ജനങ്ങൾക്കായി സമർപ്പിച്ചത് . 2016-17 ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 4.12 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക നിലവാരത്തിലുള്ള റോഡ് നിർമ്മാണം പുർത്തിയാക്കിയത്.മന്ത്രിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജു സുരേഷ്, അംഗങ്ങളായ ഗിരിജ മുരളി, പി.വി.പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബു അംഗങ്ങളായ വലിയവിള വേണു, മുൻ ജനപ്രതിനിധികളായ കെ.എൻ.വാസവൻ, ഏറം സന്തോഷ്, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സമർപ്പണ യാത്രയിൽ പങ്കെടുത്തു.
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ