
തെന്മല: ഇടപ്പാളയത്തു കാറും ബസും കൂട്ടിയിടിച്ചു; കാർ യാത്രികരായ യുവാക്കൾക്കു പരുക്കേറ്റു. ഉച്ചയ്ക്ക് 1.30ന് ഇടപ്പാളയം പള്ളിക്കു സമീപമായിരുന്നു അപകടം.പുനലൂരിൽ നിന്നു തെങ്കാശിക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ആര്യങ്കാവിൽ നിന്നു പുനലൂര്‍ ഭാഗത്തേക്കു വന്ന കാറുമാണ് കൂട്ടിയിടിച്ചത്.കാറിൽ ഇടിച്ച ബസ് വൈദ്യുതിത്തൂണും തകർത്തു സമീപത്തെ കടയുടെ ഭിത്തിയിൽ ഇടിച്ചാണു നിന്നത്. കാർ പൂർണമായും തകർന്നു. നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. KL 25 G 1200 എന്ന പുനലൂര്‍ റെജിസ്ട്രേഷന് ഉള്ള വാഗ്നര്‍ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.കാര്‍ യാത്രക്കാരായ റോജി (23), അഖില്‍ (23) എന്നിവര്‍ക്ക് പരുക്കേറ്റു.പരുക്കേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
അപകടത്തിപെട്ട കാര്‍ അമിതവേഗതയില്‍ ആയിരുന്നു എന്നും പുറകെ വന്ന മറ്റൊരു കാറുകാരന് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉള്ളവരോട് തട്ടിക്കയറുകയും ചെയ്തു എന്നും ദൃക്സാക്ഷികള്‍ പറയുന്നു.
തെന്മല പൊലീസും ഹൈവേ പൊലീസും വിവരം അറിഞ്ഞിട്ടും വൈകിയാണ് എത്തിയതെന്നു നാട്ടുകാർ ആരോപിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ