ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഗാന്ധിജയന്തി ദിനത്തിൽ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വേറിട്ട പ്രതിഷേധം .


അഞ്ചല്‍:അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം വലിയവിള വേണു അഞ്ചൽ ടൗണിലെ മാലിന്യകൂമ്പാരത്തിന് മുന്നിൽ കുത്തിയിരുന്ന് ഉപവസിച്ചു.ഉപവാസസമരം രാവിലെ 7 മണി മുതൽ ആരംഭിച്ചു .അഞ്ചൽ ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി നില നിൽക്കുന്ന മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് വലിയ വിള വേണു ഉപവാസവുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ മാലിന്യം ജനജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കയാണ് .അഞ്ചൽ ആര്‍.ഓ ജംഗ്ഷനിൽ കൂട്ടി ഇട്ടിരുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളുടെ വൻകൂമ്പാരത്തിന്  കുറച്ച് ദിവസം മുൻപ് രാത്രിയിൽ ഏതോ സാമൂഹിക വിരുദ്ധർ തീയിട്ടിരുന്നു. ജനങ്ങളുടേയും ഫയർഫോഴ്സിന്റെയും അവസരോചിതമായ ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്.ലക്ഷങ്ങൾ ചിലവഴിച്ച് മാലിന്യ സംസ്കരണപ്ലാൻറ് നിർമ്മിച്ചു എങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു.അഞ്ചൽ മാർക്കറ്റിൽ കൂട്ടിയിട്ടിരിക്കുന്ന മത്സ്യ മാംസാവശിഷ്ടങ്ങള്‍ അഴുകി അസഹനീയമായ ദുർഗ്ഗന്ധമാണ് വമിക്കുന്നത്. മാലിന്യ പ്രശ്നങ്ങൾക്കെതിരെ  വവിധ സാമൂഹിക രാഷ്ട്രീയ സംഘടനകൾ പ്രതിഷേധവുമായി  രംഗത്തെത്തിയിട്ടും ഗ്രാമ പഞ്ചായത്ത് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിട്ടുള്ളത് .ഇതിനെതിരെയാണ് വലിയവിള വേണു ഗാന്ധി ജയന്തി ദിനത്തിൽ നൂറുകണക്കിനാളുകൾ കടന്നു പോകുന്ന ആര്‍.ഓ ജംഗ്ഷനിലെ മാലിന്യ കൂമ്പാരത്തിനരികിൽ ഉപവാസ സമരം നടത്തിയത്. .ഉച്ചയോടെ പട്ടണത്തിലെ മാലിന്യം എസ്.എഫ്.ഐ പ്രവർത്തകർ നീക്കം ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.