
അഞ്ചൽ : കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ട് പേർ അറസ്റ്റിൽ. അഞ്ചൽ എക്സൈസ് നടത്തിയ പരിശോധനയിൽ അഞ്ചൽ പാണയം സരസ്വതി വിലാസത്തിൽ സജീവ് കുമാറി (40 ) നെ ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി പാണയം ജംഗ്ക്ഷന് സമീപത്തു നിന്നും, കുളത്തുപ്പുഴയിൽ നിന്നും ബൈക്കിൽ കറങ്ങി നടന്ന് വിദ്യാര്‍ഥികൾക്ക് ഉൾപ്പെടെ കച്ചവടം നടത്തി വന്ന നിരവധി മോഷണക്കേസിൽ പ്രതിയായ കുളത്തുപ്പുഴ കല്ലു വെട്ടാംകുഴിയിൽ സന്തോഷ് ഭവനിൽ സന്തോഷ് കുമാറി (38 ) നെയും ഇയാൾ സഞ്ചരിച്ച ബൈക്കും 25 പൊതി കഞ്ചാവും അഞ്ചൽ എക്സൈസ് സംഘം പിടി കൂടിയത്.വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ് സന്ദര്‍ശിക്കുക. പാണയത്തും കുളത്തൂപുഴയിലും കഞ്ചാവ് വില്പന ദ്രുതഗതിയിൽ നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയതെന്നും , ഇനി ഈ മേഖലയിൽ പരിശോധന ശക്തമാക്കുമെന്നും അഞ്ചൽ എക്സൈസ് എസ്.ഐ ജി .പ്രശാന്ത് പറഞ്ഞു.
പ്രിവന്റീവ് ഓഫീസർ അൻസാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ ദീപു കുമാർ, ഷൈജു , ലിറ്റോ തങ്കച്ചൻ, ജയേഷ്, അജീഷ്,പ്രദീപ് കുമാർ, റിനി, ദീപ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ