കരവാളൂർ ഗവ. ആശുപത്രിയിൽ മോഷണം


പുനലൂർ : കരവാളൂർ ഗവ. ആശുപത്രിയിൽ മോഷണം. കഴിഞ്ഞ  ദിവസം രാത്രിയിൽ കരവാളൂർ ഗവ, ആശുപത്രിയുടെ ഓഫീസിന്റെ കതകിന്റെ പൂട്ട് പൊളിച്ച മോഷ്ടാക്കൾ സർവ്വീസ് ബുക്കുകളും വിലപ്പെട്ട ഓഫീസ് രേഖകളും വാരി വലിച്ചിട്ട് വെള്ളം ഒഴിച്ച് നശിപ്പിക്കുകയും ആറ്  സി.സി.ടി.വി ക്യാമറയും ഓഫീസിൽ ഉണ്ടായിരുന്ന 1900 രൂപയും   അപഹരിച്ചു.  സ്ക്രീനും , ഹാർഡ് ഡിസ്‌കും സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച  നിലയിൽ കണ്ടെത്തി.  ഒരു വർഷത്തിന് മുൻപ് മോഷ്ടാക്കൾ ഓഫീസ് റൂമിലെ രേഖകൾ നശിപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ആശുപത്രി അധികൃതർ സി.സി.ടി.വി സ്ഥാപിച്ചത്. മോഷണം നടന്ന വിവരം പുനലൂർ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വിവരങ്ങൾ ശേഖരിച്ച് മടങ്ങിയതല്ലാതെ വിരലടയാള വിദഗ്ദരെയോ ഡോഗ്  സ്‌കോഡിനെയോ സ്ഥലത്ത് വരുത്തി കൂടുതൽ തെളിവെടുപ്പിന് തയ്യാറായില്ലായെന്ന് ആരോപണം ഉയരുന്നുണ്ട്. ഓഫീസ് രേഖകളിലും ടാബിലും മോഷ്ടാക്കൾ വെള്ളം ഒഴിച്ച്  നശിപ്പിക്കാൻ ശ്രമിച്ചതിൽ ദുരൂഹത ഉള്ളതായി  ഡോ .റ്റീനാ  പറഞ്ഞു.  സമീപത്തെ ഗവ.എൽ.പി. സ്‌കൂളിലും മോഷണശ്രമം നടന്നു. മോഷണത്തിനായി ഉപയോഗിച്ച കമ്പി പാരയും ,ആയുധങ്ങളും സമീപത്തെ എൽ.പി.സ്‌കൂളിലെ കിണറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.