
അഞ്ചൽ/കുന്നിക്കോട് : ആർച്ചൽ ചാവരുകാവിന് സമീപമുള്ള ആളൊഴിഞ്ഞ റബ്ബർതോട്ടത്തിലാണ് 65 വയസ്സുള്ള വൃദ്ധനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.അവശനിലയിലായ വൃദ്ധനെ നാട്ടുകാരും ജനപ്രതിനിധികളും കൂടി തോട്ടത്തിൽ നിന്നും പുറത്തു കൊണ്ടു വരുകയും വെള്ളവും ഭക്ഷണവും നൽകിയതിന് ശേഷം ഏരൂർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.ഏരൂർ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ തിരക്കി അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽപുനലൂർ നരിക്കൽ സ്വദേശിയായ വേലപ്പൻ ആണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപെട്ടതെന്നു മനസ്സിലായി. ഇതിനെത്തുടർന്ന് ഏരൂർ പോലീസ് കുന്നിക്കോട് പോലീസുമായി ബന്ധപ്പെടുകയും വിശദ വിവരങ്ങൾ തിരക്കി വേലപ്പന്റെ വീട് കണ്ടെത്തുകയായിരുന്നു.പുനലൂർ നരിക്കൽ മടന്തകുഴി ഭാഗത്താണ് വേലപ്പൻ താമസിച്ചിരുന്നത്.വേലപ്പൻ കുറെ നാളുകളായി ബന്ധുക്കളുടെ കൂടെയായിരുന്നു താമസം എന്നു മക്കളും വേലപ്പന്റെ ഭാര്യയും പറയുന്നു. പോലീസിന്റെ അന്വേഷണത്തിൽ കാഴ്ച നഷ്ട്ടപ്പെട്ട വേലപ്പനെ ബന്ധുക്കൾ രാത്രിയിൽ ഓട്ടോയിൽ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. എരൂർ എസ്.ഐ സുധീഷ് കുമാറിനെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജനപ്രതിനിധികളും വേലപ്പനെയും കൊണ്ട് നരിക്കൽ മടന്തകുഴിയിലെ വീട്ടിലെത്തുകയും ഭാര്യയോടും മക്കളോടും വേലപ്പന് അവിടെ താമസിക്കാനുള്ള സൗകര്യം ഒരുക്കി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. സമൂഹത്തിൽ പ്രായമാകുമ്പോൾ അവശനിലയിൽ ആകുന്ന ആൾക്കാരെ ഉപേക്ഷിക്കുന്ന പ്രവണത നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന ഇതിനെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും ജനമൈത്രി പോലീസിനുവേണ്ടി ഏരൂർ എസ്.ഐ സുധീഷ്കുമാർ പറഞ്ഞു.
ഏരൂർ പോലീസ് സ്റ്റേഷനിലെ അഡിഷണൽ എസ്.ഐമാരായ അലക്സാണ്ടർ, ശിവരാജൻ, സി.പി.ഓ മധുസൂധനൻപിള്ള, ജനപ്രതിനിധികളും ആണ് വേലപ്പനെ വീട്ടിലെത്തിച്ച സംഘത്തിൽ ഉണ്ടായിരുന്നത്.
റിപ്പോര്‍ട്ടര്‍ ഷിബു പുളിമുറ്റത്ത് അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ