ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്വകാര്യ തോട്ടം ഉടമക്ക് സഹായം ഇടപ്പാളയത്തു കഴുതുരുട്ടി ആറിന് കുറുകെ വനം വകുപ്പിന്റെ അശാസ്ത്രീയമായ റോഡ് നിർമാണം.


  • സ്വകാര്യ തോട്ടം ഉടമയെ സഹായിക്കാനെന്ന് ആക്ഷേപം. 
  • ആറു നികത്തി റോഡ് നിർമ്മിച്ചത് പഴയ ചപ്പാത്തിന്റെ മറവിൽ.
ഇടപ്പാളയം മുറിയൻപാഞ്ചാലിക്ക് സമീപമാണ് ആറ്റിലെ സ്വാഭാവിക നീരൊഴുക്ക് അക്ഷരാർത്ഥത്തിൽ തടസപ്പെടുത്തികൊണ്ട് വനം വകുപ്പ് ആറിന് കുറുകെ റോഡ് നിർമിച്ചിരിക്കുന്നത്. ആറ്റിലെ തന്നെ പാറ പൊട്ടിച്ചും ലോഡ് കണക്കിന് മണ്ണും ഇട്ട് നികത്തിയാണ് റോഡ് നിർമാണം. പാലരുവി ജലപാതത്തിൽ നിന്നും കഴുതുരുട്ടി ആറ്റിലേക്ക് ഒഴുകി എത്തുന്ന ജലമാണ് ഇത്തരത്തിൽ റോഡ് നിർമാണം മൂലം തടസപ്പെടുത്തിയിരിക്കുന്നത്. ആറിന് അക്കരെ സ്വകാര്യ തോട്ടം ഉടമയുടെ എസ്റ്റേറ്റ് മാത്രമാണ് ഉള്ളത്. ഇവിടെ മറ്റ് ജനവാസം ഇല്ല. മുൻപ് ചെറു ചപ്പാത്ത് ഉണ്ടായിരുന്ന ഇവിടെ വെള്ളപ്പൊക്കത്തിൽ അത് ഒലിച്ചു പോവുകയും ഇതിന്റെ മറവിൽ ഇപ്പോൾ ജെ.സി.ബി, ലോറി ഉൾപ്പെടെ ഉള്ള വാഹനങ്ങൾ കടന്നു പോകത്തക്ക വിധത്തിൽ ഉള്ള റോഡ് ആണ് വനം വകുപ്പ് തന്നെ മുന്നിട്ടു നിർമ്മിച്ചിരിക്കുന്നത്. ആറ്റിൽ കല്ലും മണ്ണും ഇട്ട് റോഡ് നിര്‍മ്മിച്ചതിനെ തുടർന്ന് വെള്ളം കെട്ടി നിന്ന് സമീപത്തെ വനം വകുപ്പിന്റെ തന്നെ തേക്ക് മരങ്ങൾ ആറ്റിലേക്ക് പതിക്കുന്നുമുണ്ട്. സ്വകാര്യ തോട്ടം ഉടമയെ സഹായിക്കാൻ വനം വകുപ്പ് ഒത്താശയിൽ പുഴ നികത്തിയത് വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു വഴി തുറക്കും എന്ന് പ്രദേശത്തെ യുവജന സംഘടനാ നേതാക്കൾ പറയുന്നു. ആവശ്യമെങ്കിൽ ഇവിടെ ചപ്പാത്ത് നിർമിക്കുകയാണ് വേണ്ടത് എന്നും അല്ലാത്ത പക്ഷം കല്ലും മണ്ണും നീക്കം ചെയ്തു പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തിരികെ കൊണ്ട് വരണം എന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ബിൻസ് പറഞ്ഞു. അതെ സമയം വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായിട്ടുമില്ല.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.