ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കേന്ദ്ര സർക്കാർ പുതിയ ലേബർ നിയമങ്ങൾ കൊണ്ട് തൊഴിലാളികളെ ദ്രോഹിക്കുന്നു. കെ.പി രാജേന്ദ്രൻ.


പത്തനാപുരം: കേന്ദ്ര സർക്കാർ പുതിയ ലേബർ നിയമങ്ങൾ നടപ്പിലാക്കി തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നും തൊഴിലാളി - കർഷകജന വിരുദ്ധ നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നതെന്നും എ.ഐ.റ്റി.യു.സി സംസ്ഥാന കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ. കണ്ണൂരിൽ നടക്കുന്ന എ.ഐ.റ്റി.യു.സി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കുന്നിക്കോട്ട് നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി രാജേന്ദ്രൻ.
കരാർവത്ക്കരണം നടപ്പിലാക്കി കോർപ്പറേറ്റുകളെ സഹായിക്കുന്നു. തൊഴിലാളികൾക്കും കർഷകർക്കും പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ മോദി സർക്കാർ ഇല്ലാതാക്കി. സമസ്ത മേഖലകളിലും പിൻതിരിപ്പൻ നയമാണ്. ഭരണം ഒരു പ്രത്യേക സംഘം ആൾക്കാരില്‍ ഒതുങ്ങിയതായും കെ.പി.രാജേന്ദ്രൻ പറഞ്ഞു.
എ.ഐ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് എൻ.അനിരുദ്ധൻ അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.പ്രകാശ് ബാബു.സംസ്ഥാന എക്സിക്യുട്ടിവ് അംഗം എൻ.രാജൻ,എ.ഐ.റ്റി.യു. സി സംസ്ഥാന കൗൺസിൽ സെക്രട്ടറി വിജയൻ കുനിശ്ശേരി, കെ.എസ് ഇന്ദുശേഖരൻ നായർ .ജെ.ചിഞ്ചുറാണി, എച്ച്.രാജീവൻ, അഡ്വക്കേറ്റ് എസ്.വേണുഗോപാൽ, കെ.വാസുദേവൻ, ജി.ആർ.രാജീവൻ, ജോസ് ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.ബി.അജിത് കുമാർ രക്തസാക്ഷി പ്രമേയവും ബി.ഷാജഹാൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഇന്ന് പൊതു ചർച്ചയും ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.