
പത്തനാപുരം:പത്തനാപുരം റേഞ്ചിൽ കറവൂർ മൈലാടുംപാറ വനത്തിനുള്ളിൽ നിന്നും പത്തനാപുരം എക്സ്സൈസ് ഇൻസ്പെക്ടർ മധുവും പാർട്ടിയും 1100 ലിറ്റർ കോടയും 10 ലിറ്റർ ചാരായം, വാറ്റു ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു, ചെങ്കുത്തായ മലകൾ കടന്നു ഉൾവനത്തിൽ നിന്നും ആണ് ഇതു കണ്ടെടുത്തത്, കാട്ടാനകൾ വിഹരിക്കുന്ന സ്ഥലത്തു നിന്നും ജീവൻ പണയംവച്ചു ആണ് കേസ് കണ്ടെടുത്തത്. പത്തനാപുരം റേഞ്ചിലെ പി.ഓ ഷിഹാബുദീൻ, സി.ഇ.ഓ അഫ്സൽ എന്നിവർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് കേസ് കണ്ടെത്തിയത്,
റെയിഡ് പാർട്ടിയിൽ എ.ഇ.ഐ ഹരിലാൽ, പി.ഓ അനിൽകുമാർ,സി.ഇ.ഓമാരായ ഗിരീഷ് കുമാർ, രജീഷ് എന്നിവർ പങ്കെടുത്തു, കേസിൽ പ്രതിയെ കുറിച്ചുള്ള അന്വേഷണം തുടരുന്നു.
റിപ്പോര്‍ട്ടര്‍ കുഞ്ഞുമോന് കോട്ടവട്ടം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ