
പുനലൂർ: പുനലൂര്‍ ട്രാൻസ്പോർട്ട് ഡിപ്പോ മന്ദിരം പൊളിച്ചു നീക്കാന്‍ തടസ്സമായി ചില യൂണിയനുകള്‍ നില്ക്കുന്നതായി പരാതി. ഡിപ്പോ മന്ദിരം പൊളിച്ചു നീക്കാത്തതു ഡിപ്പോയുടെ വികസനത്തെ പിന്നോട്ടടിക്കുന്നു. 10 വർഷം മുൻപു കോടികൾ മുടക്കി ആരംഭിച്ചതാണു ഡിപ്പോ പുനരുദ്ധാരണം. 5 മാസം മുൻപു ഗ്രൗണ്ടിൽ ടൈൽ പാകൽ ആരംഭിച്ചു. ഇതിനിടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.രാജുവും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചശേഷം പഴയ കെട്ടിടം പൊളിക്കുന്നതിനു തീരുമാനമെടുത്തു.എന്നാൽ ചില യൂണിയൻ ഓഫിസുകൾ ഇവിടെ പ്രവർത്തിക്കുന്നതുകൊണ്ടു മന്ദിരം പൊളിക്കാതിരിക്കാൻ അണിയറ നീക്കം നടന്നു. അതിനു കാരണം പറഞ്ഞത് കെ.എസ്.ആര്.ടി.സിക്ക് ഫണ്ടില്ല എന്നാണു തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ നഗരസഭ കെട്ടിടം പൊളിച്ചു നല്കാന് ഉള്ള നടപടികള്‍ സ്വീകരിക്കാം എന്ന് നിര്‍ദേശിച്ചു എന്നാല്‍ കെ.എസ്.ആര്.ടി.സി ഈ വിഷയത്തില്‍ താല്പര്യം കാണിക്കാത്തതിനാല്‍ കെട്ടിടം പൊളിച്ചു നീക്കുന്നതിന്റെ ആദ്യപടിയായ ബില്‍ഡിംഗ് വാല്യുവേഷന് നടന്നില്ല ടെണ്ടര്‍ നടന്നില്ല ഇതൊക്കെ ചെയ്യേണ്ടത് കെ.എസ്.ആര്.ടി.സിയാണ് എന്നാല്‍ നാളിതുവരെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ ചില യൂണിയൻ ഇടപെടല്‍ മൂലം കെ.എസ്.ആര്.ടി.സിക്ക് കഴിഞ്ഞില്ല.ഇത് കുറച്ചൊന്നും അല്ല യാത്രക്കാരെ വലയ്ക്കുന്നത് യാത്ര ചെയ്യണമെങ്കില്‍ ജനങ്ങള്‍ വെട്ടിപ്പുഴ മുതല്‍ ചെമ്മന്തൂര്‍ വരെ ഓടി നടക്കണം.ബസ് പലസ്ഥലത്തു നിന്ന് കയറേണ്ട സ്ഥിതി വരുന്നതിനാല്‍ യാത്ര ചിലവും അധികമാണ്.
100 ബസുകൾ ഒരേസമയം പാർക്ക് ചെയ്യുന്ന വിധമാണു ജില്ലയിലെ ഏറ്റവും വലിയ ഡിപ്പോ യാർഡ് എന്ന ലക്ഷ്യത്തോടെ പദ്ധതി ആരംഭിച്ചത്. പകുതി ഗ്രൗണ്ടിൽ ടൈൽ പണികൾ പൂർത്തിയാക്കി.
ബാക്കി ഭാഗത്ത് ടൈൽ പാകലുണ്ടോയെന്നൊന്നും അധികൃതർ അറിയിച്ചിട്ടില്ല. പഴയ കെട്ടിടം പൊളിക്കാതിരുന്നാൽ ഡിപ്പോയിൽ ഉദ്ദേശിക്കുന്നത്ര സ്ഥലസൗകര്യം ലഭിക്കില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ വേഗം കെട്ടിടം പൊളിച്ചു കൂടുതൽ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ