ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജലവിഭവവകുപ്പ് കാര്യാലയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു


പുനലൂരില്‍  മൂന്ന് ആഴ്ചകളായി കുടിവെള്ളം മുടങ്ങിയിട്ടും നടപടി സ്വീകരിക്കാത്ത  ജലവിഭവവകുപ്പിന്റെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ ജലവിഭവവകുപ്പിന്റെ ഓഫീസ്‌ ഉപരോധിച്ചു.ജപ്പാൻ കുടിവെള്ളപദ്ധതി പുനലൂരുമായി  ബന്ധിപ്പിക്കുന്നതിനും വെട്ടിപ്പുഴ മുതലുള്ള ജല വിതരണ ലൈൻ മാറ്റി സ്ഥാപിക്കുന്നതിനും ടിബി ജംഗ്ഷൻ മുതലുള്ള പ്രിമോ പൈപ്പ്‌  മാറ്റുന്നതും ഉൾപ്പെടെ നിരവധി ജോലികൾ നടന്നുവരുന്നത് സംബന്ധിച്ച് മൂന്നാഴ്ചയായി കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ് പ്രധാന പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചപ്പോൾ ഉണ്ടായിരുന്ന ഇന്റര്‍ കണക്ഷനുകളും ഗാർഹിക കണക്ഷനുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ജോലികൾ പൂർത്തിയാക്കാൻ ഇത് വരെ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ല. കരാറുകാരനെ കാണാനില്ല ദിവസവും രണ്ടു ജോലിക്കാർ മാത്രം നിന്ന് കണക്ഷൻ നൽകുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ജല വിഭവ വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ ഒമ്പതുമണിയോടെ ജല അതോറിറ്റി കാര്യാലയം ഉപരോധിച്ചു.ഒമ്പത് മണി കഴിഞ്ഞു എത്തിയ ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാനായില്ല.തുടര്‍ന്ന് പുനലൂര്‍  പോലീസ് സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായും സമരക്കാരുമായും ചർച്ചകൾ നടത്തി. 24 മണിക്കൂറിനുള്ളിൽ എല്ലാ ഇന്ത്യൻ ഗാർഹിക കണക്ഷനുകൾ യോജിപ്പിക്കാം എന്നും ഉടനെ വെള്ളം ലഭ്യമാക്കാമെന്നും രേഖാമൂലം ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.