
അഞ്ചൽ: അനധികൃതമായി വിദേശമദ്യക്കച്ചവടം നടത്തി വന്നയാളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീപുരം പ്രവീൺ ഭവനത്തിൽ പ്രവീൺ (26) ആണ് അറസ്റ്റിലായത്.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ആലഞ്ചേരി ജംഗ്ഷനിൽ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെക്കണ്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു ബാഗിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യവും ഇയാളിൽ നിന്നും കണ്ടെടുത്തു. എസ് .ഐ സുധീഷ് കുമാർ, എസ്.ഐ. സജി കുമാർ ,സി. പി .ഒ മാരായ സതീശൻ, രാജ് ബീർ, മഹേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ