
അഞ്ചൽ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഞ്ചരിച്ച കാറിൽ ബൈക്കിടിച്ചു.തറയിൽ വീണ ബൈക്ക് യാത്രികർ ഉടൻ തന്നെ ബൈക്കുമായി സ്ഥലം വിട്ടു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ അഞ്ചൽ ടെലഫോൺ എക്സ്ചേഞ്ചിന് സമീപത്താണ് സംഭവം നടന്നത്. ആയൂർ ഭാഗത്തു നിന്നും പുനലൂരിലേക്ക് പോയ മന്ത്രിയുടെ വാഹനത്തിന് എസ്കോർട്ട് പൊലീസ് വണ്ടി കടന്നു പോയ ഉടനേയാണ് ബൈക്ക് തട്ടിയത്. ബൈക്ക് റോഡിന്റെ ഒരു വശത്ത് നിന്നും തിരിച്ച് റോഡിൽ കയറവേയാണ് മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചത്.അപകടത്തെത്തുടർന്ന് കാർ നിർത്തി മന്ത്രി പുറത്തിറങ്ങി. നാട്ടുകാർ അടുത്തെത്തിയപ്പോഴേക്കും ബൈക്ക് യാത്രികർ ബൈക്കുമായി സ്ഥലം വിട്ടു.മന്ത്രിയുടെ വാഹനത്തിന് നിസ്സാരമായ കേടുപാടുകൾ മാത്രമേയുള്ളു. പിന്നീട് അതേ വാഹനത്തിൽ തന്നെ മന്ത്രി യാത്ര തുടർന്നു. ബൈക്ക് യാത്രികരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്'
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ