
പത്തനാപുരം:മിണ്ടാപ്രാണിയോട് കൊടും ക്രൂരത.പുരയിടത്തില്‍ കയറിയെന്നാരോപിച്ച് പശുവിനെ കത്തി കൊണ്ട് കഴുത്ത് അറുത്തതായി പരാതി.തന്റെ ഉപജീവന മാർഗ്ഗമായ പശുവിനെ അയൽവാസി അക്രമിച്ചു എന്നു കാട്ടി പൂങ്കുളഞ്ഞി ചരുവിള പുത്തൻവീട്ടിൽ 76 വയസുകാരി വിധവയായ ലക്ഷ്മി കുട്ടിയാണ് പത്തനാപുരം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം.വീടിന് സമീപത്തെ തരിശുഭൂമിയിൽ ലക്ഷ്മിക്കുട്ടി പശുവിനെ മേയാൻ വിട്ടതാണ്.തുടര്‍ന്ന് പശുവിന്റെ കരച്ചില് കേട്ട് പരിശോധിച്ചപ്പോഴാണ് കഴുത്തില്‍ മുറിവ് ശ്രദ്ധയില്‍ പെടുന്നത്.അയൽവാസിയുടെ പുരയിടത്തില്‍ കയറിയ എന്ന കാരണം പറഞ്ഞാണ് പശുവിന്റെ കഴുത്ത് അറത്ത് വലിയ മുറിവുണ്ടാക്കിയതെന്ന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.മാങ്കോട് വർഷങ്ങളായി പശുക്കളെ പരിപാലിച്ച് പാലും തൈരും വിറ്റാണ് ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്. സംഭവത്തിൽ പശുവിനെ അക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്കിയ സമീപത്തെ നാലു പേർക്കെതിരെ പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടന്നു വരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ