ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മുന്നൊരുക്കം ഇല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ‌ ഗതാഗതസ്തംഭനം പതിവായി


പുനലൂർ:മുന്നൊരുക്കം ഇല്ലാതെ നഗരത്തിൽ പലയിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ‌ തുടങ്ങിയതോടെ ഗതാഗത സ്തംഭനം പതിവായി. മാർക്കറ്റ് റോഡിലെ കലുങ്ക് നിർമാണം കഴിഞ്ഞ ദിവസം തുടങ്ങിയതോടെ ഇവിടെ വാഹനയാത്ര ദുരിതമായി. എം.എൽ‌.എ റോഡിൽ കുണ്ടറ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്ന ജോലി തുടങ്ങിയതിനാൽ ഇതുവഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.പുനലൂരില്‍ റോഡുകള്‍ പൊളിച്ചപ്പോള്‍ സമാന്തര റോഡായ എം.എല്‍.എ റോഡില്‍ ഉള്ള നിര്‍മ്മാണം മാറ്റി വെക്കണമായിരുന്നു.അല്ലെങ്കില്‍ നഗരത്തിലെ ഗതാഗത കുരുക്ക് മാറ്റാന്‍ പകരം സംവിധാനം ചെയ്യണമായിരുന്നു.താലൂക്ക് ആശുപത്രിയും, നിരവധി ഓഫീസുകളും പ്രവര്‍ത്തിക്കുന്ന കച്ചേരി റോഡില്‍ ഇരുവശവും അനധികൃത പാര്‍ക്കിങ്ങും ഒരു വശത്തേക്ക് ഉള്ള ഗതാഗത സംവിധാനം അട്ടിമറിച്ചു ഇരുവശത്ത്‌ നിന്നും വാഹനങ്ങള്‍ വരുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നു.
മൂന്നാഴ്ച മുൻപ് ശിവൻകോവിൽ റോഡിലെ കലുങ്ക് നിർമാണം തുടങ്ങിയതോടെ തൂക്കുപാലം – ശിവൻകോവിൽ റോഡിലും ഗതാഗതം നിലച്ചു. ജപ്പാൻ പദ്ധതിയിൽ നിന്നു പുനലൂരിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കാനായി റോഡിന്റെ വശങ്ങൾ പൊളിച്ചതും ഗതാഗതക്കുരുക്കിനു കാരണമാവുന്നുണ്ട്. ആറുമാസം മുമ്പ് ഓട നിർമ്മാണവും വശങ്ങളിലെ ടൈൽ പാകലും ആരംഭിച്ചതു മുതൽ ഗതാഗതക്കുരുക്ക് പതിവായി. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ഹൈസ്കൂള്‍ ജംഗ്ഷന്‍ ഭാഗം പോളിച്ചിട്ടിരിക്കുന്നത്, ബോയിസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മുന്‍വശം ഏകദേശം ആറുമാസം മുമ്പ്‌ ടാര്‍ ചെയ്തത് ഇപ്പോള്‍ കുടിവെള്ള പദ്ധതിക്ക്‌ വേണ്ടി വെട്ടിപോളിച്ചപ്പോള്‍ അന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ അറിയില്ലായിരുന്നോ ഉടന്‍ വരുന്ന കുടിവെള്ള പദ്ധതിക്ക്‌ വേണ്ടി റോഡ്‌ കുഴിക്കേണ്ടി വരുമെന്ന് .ജനങ്ങളുടെ നികുതിപ്പണം ആവശ്യം ഇല്ലാതെ ചിലവാക്കിയതിനു ഉദ്യോഗസ്ഥര്‍ വരുന്ന ദിവസങ്ങളില്‍ സമാധാനം പറയേണ്ടി വരും.
ഇത്രയും വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ ടൌണ്‍ പ്ലാനിംഗ് ആധികാരികമായി പരിശീലനം ലഭിച്ച ആളുകളെ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമിതി ഉണ്ടാക്കി ചര്‍ച്ച ചെയ്തു നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാത്ത ഒരു മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കി അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമായിരുന്നു എന്നാണ് വിവിധയിടങ്ങളില്‍ നിന്നും ഉയരുന്ന അഭിപ്രായം.  

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.