ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നെല്ലിപ്പള്ളി പോളിടെക്ക്കിന് സമീപം അപകടകരമായ നിലയില്‍ ആഞ്ഞിലി മരം പകുതി മുറിച്ചു നിര്‍ത്തിയിട്ട് ഒരാഴ്ച ആര്‍ക്കും ജീവന്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം


പുനലൂർ:പുനലൂര്‍ പൊതുമരാമത്ത്‌ വകുപ്പിനെക്കുറിച്ചുള്ള വിവാദങ്ങള്‍ നീങ്ങുന്നില്ല.പൊതുമരാമത്ത്‌ വകുപ്പിന്റെ തുഗ്ലക്ക്‌ പരിഷ്കാരം മൂലം വലഞ്ഞു ജനങ്ങള്‍.റോഡുകള്‍ കുളമാക്കിയത് പോകട്ടെ എന്ന് കരുതാം എന്നാല്‍ ഇപ്പോള്‍ ഡെമോക്ലസിന്റെ വാള്‍ പോലെ ആഞ്ഞിലിമരവും ആര്‍ക്കും ജീവന്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം പക്ഷെ ഇതൊന്നും പൊതു മരാമത്ത് വകുപ്പിന് പ്രശ്നം അല്ലെന്നു വേണം കരുതാന്‍. വിദ്യാലയത്തിന് മുന്നിൽ പകുതി മുറിച്ച നിലയിൽ  കൂറ്റൻ മരം ഒരാഴ്ചയായി നിൽക്കുന്നു. ദുരന്ത സാധ്യത കണ്ടിട്ടും കാണാതെ അധികൃതര്‍.പുനലൂര്‍ - മൂവാറ്റുപുഴ പാതയുടെ നവീകരണത്തിന്റെ ഭാഗമായി റോഡ് വശത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെയാണ് ഭീമന്‍ ആഞ്ഞിലി മരം പകുതി മുറിച്ച ശേഷം പണി നിര്‍ത്തി വച്ചത്.നെല്ലിപ്പള്ളി പോളിടെക്നികിന് സമീപത്താണ് വന്‍ മരം മുറിച്ചുനീക്കാതെ നിര്‍ത്തിയിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് ശിഖിരങ്ങള്‍ മുറിച്ച ശേഷം തായ്തടിയുടെ അടിഭാഗവും മുറിച്ച ശേഷം പണികൾ  ഉപേക്ഷിച്ചത്.അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളും സ്കൂള്‍ ബസുകളും ഉള്‍പ്പെടെയുള്ളവ സര്‍വീസ് നടത്തുന്ന പ്രധാന പാതയുടെ അരികിലാണ് ഏത് നിമിഷവും നിലം പൊത്താറായ നിലയില്‍ വന്‍ വൃക്ഷത്തിന്റെ നില്പ്.കഴിഞ്ഞ ആഴ്ചയാണ് പാത നവീകരണത്തിന്റെ ഭാഗമായി റോഡരികിലെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടികൾ തുടങ്ങിയത്.നെല്ലിപ്പള്ളി മുതല്‍ മുക്കടവ് വരെയുള്ള ഭാഗങ്ങളിലെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ ലേലം നടത്തിയാണ് കരാർ ഉറപ്പിച്ചത്.ഒട്ടു മിക്ക മരങ്ങളും മുറിച്ചുനീക്കിയെങ്കിലും പോളിടെക്നിക്കിന് സമീപത്തെ ഈ വൃക്ഷം പകുതി മുറിച്ചശേഷം പണികള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു.സമീപത്തെ ചെറിയ റബര്‍ മരങ്ങളില്‍ ബന്ധിച്ചിട്ടുള്ള രണ്ട് കയറുകള്‍ മാത്രമാണ് ബലം.വൈകുന്നേരങ്ങളിലെ മഴയ്ക്കൊപ്പമുണ്ടാകുന്ന ശക്തമായ കാറ്റും മരം റോഡിലേക്ക് വീഴുന്നതിന് ആക്കം കൂട്ടും.മരത്തിന്റെ ചരിവും റോഡിലേക്കാണ്.രാപകല്‍ ഭേദമെന്യേ എപ്പോഴും വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലേക്ക് എപ്പോള്‍ മരം വീണാലുമുണ്ടാകുക വന്‍ ദുരന്തമാകും ഫലം.ഏകദേശം ഒരു വര്‍ഷം മുമ്പ്‌ ആവണീശ്വരത്ത് റോഡിന്റെ വശത്തുള്ള മരം മുറിച്ചു കൊണ്ടിരുന്നപ്പോള്‍ കയര്‍ പൊട്ടി കാറിന്റെ മുകളില്‍ വീണു ഒരാള്‍ മരിച്ചിരുന്നു. സമാനമായ സംഭവം ഇവിടെയും ആവര്‍ത്തിക്കാതെ ഇരിക്കണമെങ്കില്‍ അപകടകരമാം വിധം പകുതി മുറിച്ചു നിര്‍ത്തിയ മരം പൂര്‍ണമായും മുറിച്ചുനീക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.