
അഞ്ചൽ: നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ അഞ്ചൽ പൊലീസിന് നേരേ കല്ലേറ് .പനച്ച വിള വൃന്ദാവനം ജംഗ്ഷന് സമീപത്ത് വച്ച് കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് സംഭവം. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന എസ്.ഐ ടി.കെ ഷാനവാസ്, ഹോം ഗാർഡ് ഷാജി, ഡ്രൈവർ ഷാനവാസ് എന്നിവരടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ജീപ്പിന് നേരേയായണ് ആക്രമണമുണ്ടായത്. റോഡരികിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്ന ജീപ്പിന് നേരേയാണ് ആക്രമണമുണ്ടായത് .ഒരു ബൈക്കിലെത്തിയ രണ്ട് പേർ പൊലീസ് ജീപ്പിന് നേരേ ഏറ് നടത്തിയശേഷം തടിക്കാട് ഭാഗത്തേയക്ക് അതിവേഗം ഓടിച്ചു പോയ ബൈക്കിനെ പൊലീസ് കുറേ ദൂരം പിന്തുടർന്നുവെങ്കിലും അക്രമികളെ പിടികൂടാനായില്ല. ഈ പ്രദേശത്ത് രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിക്കുന്നതായുള്ള പരാതികളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് ഇവിടെ നൈറ്റ് പട്രോളിംഗ് ശക്തമാക്കിയത്.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ