
പുനലൂര്‍:അശാസ്ത്രീയ വികസനം കൊണ്ട് വീര്‍പ്പുമുട്ടുന്ന പുനലൂരില്‍ തൂക്കുപാലത്തിനു സമാന്തരമായ വലിയപാലത്തിലെ ജലവിഭവവകുപ്പിന്റെ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു. ഇപ്പോള്‍ ജലവിഭവ വകുപ്പ് സ്ഥാപിക്കുന്ന ജപ്പാന് കുടിവെള്ള പദ്ധതിയുടെ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ ഉള്ള പാതയില്‍
വലിയ പാലത്തിന്റെ ഇരുവശത്തുമുള്ള കൂറ്റന്‍ പൈപ്പുകള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നിലയില്‍ ആണ്.പാലത്തില്‍ കൂടി ജനങ്ങള്‍ക്ക് കാല്‍നടയായി പോകേണ്ട സ്ഥലത്ത് വളരെക്കുറച്ചു വീതി മാത്രമേ ഉള്ളു.അത് ജനത്തിന് നടക്കാന്‍ വേണ്ടി ഉള്ളതാണ് പൈപ്പ് സ്ഥാപിക്കാന്‍ ഉള്ളതല്ല.ഇരു വശത്തുന്നിന്നും വരുന്നവര്‍ക്ക് കഷ്ടിച്ച് കടന്നുപോകാന്‍ വീതി ഉള്ള സ്ഥലത്താണ് ഇപ്പോള്‍ ജപ്പാന് കുടിവെള്ള പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇരുവശത്തും പൈപ്പ് ലൈന്‍ വന്നതോടെ കാല്‍നടയാത്രക്കാരുടെ ദുരിതം വര്‍ദ്ധിക്കും എന്നുള്ളതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതൊന്നും പൊതുമരാമത്ത് വകുപ്പിനോ,ദേശീയപാതാ വിഭാഗത്തിനോ ,ജലവിഭവവകുപ്പിനൊ ഇതൊന്നും ബാധിക്കാത്ത നിലയില്‍ ആണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിലപാട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ