''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടത്തിലേക്കുള്ള പതിനാലാമത് പദയാത്ര ഒക്ടോബര്‍ 31 ന്


പുനലൂര്‍:ചെമ്മന്തൂര്‍ സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിലും പുനലൂര്‍ മേഖലയിലുള്ള ഓര്‍ത്തഡോക്സ് ഇടവകകളുടെയും  സഹകരണത്തിലും മലങ്കര സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടത്തിലേക്കുള്ള പതിനാലാമത് പദയാത്ര ഒക്ടോബര്‍ 31 ന് ബുധനാഴ്ച രാവിലെ 6 മണിക്ക് ചെമ്മന്തൂര്‍ സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നും വന്ദ്യ വൈദീകരുടെ ആശിര്‍വ്വാദത്തോടും പ്രാര്‍ത്ഥനയോടും കൂടി പദയാത്ര തുടങ്ങുന്നു. 
പദയാത്രികരായി സംബന്ധിക്കുന്നവര്‍ വ്രതനിഷ്ഠയോടും അച്ചടക്കത്തോടും വെള്ള /കാവി വസ്ത്രം ധരിച്ചും ആത്മീയ ഒരുക്കത്തോടും കൂടിയും എല്ലാ വിശ്വാസികളും ഇടവക വികാരിയുടെ ശുപാര്‍ശയോടു കൂടി വരേണ്ടതാണ്.രജിസ്ട്രേഷന്‍ ഫീസ് 250 രൂപ ചുമതലക്കാരെ ഏല്‍പ്പിക്കണം .പദയാത്ര ഒന്നാം ദിവസം ചെമ്മന്തൂര്‍ ,നെല്ലിപ്പള്ളി ,കടയ്ക്കാമണ്‍ ,പത്തനാപുരം ,മങ്ങാട് ,അടൂര്‍,പറന്തല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശ്രമത്തിന് ശേഷം രണ്ടാം ദിവസം പന്തളം ,മുളക്കുഴ ,ചെങ്ങന്നൂര്‍ ,പാണ്ടനാട് വഴി പരുമലയില്‍ എത്തിച്ചേരും.തിരികെ വരാന്‍ വാഹനം ക്രമീകരിച്ചിട്ടുണ്ടെന്നും ഇടവക വികാരി റവ.ഫാ.ജോസഫ് മാത്യു ഇളമ്പല്‍ ,സെക്രട്ടറി രാജന്‍ വര്‍ഗ്ഗീസ് ,കൈസ്ഥാനി മോഹന്‍ ജോണ്‍ എന്നിവര്‍ അറിയിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.