ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പത്തനാപുരത്ത് വൻ കഞ്ചാവുവേട്ട മൂന്നരകിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു.കഞ്ചാവ് കേസില്‍ വിദ്യാര്‍ഥികളും ?


പത്തനാപുരം: പത്തനാപുരത്ത് വൻ കഞ്ചാവുവേട്ട മൂന്നരകിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 10 ദിവസങ്ങളായി പത്തനാപുരം എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ വി.ജെ മധുവിൻറെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മൂന്നര കിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പത്തനാപുരം നെടുംപറമ്പ് കനാലിനു സമീപം വെച്ച് ഒന്നേകാൽ കിലോ കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന ഇട്ടിവ വില്ലേജിൽ ചരിപ്പറമ്പ് വാർഡിൽ ചരുവിള വീട്ടിൽ രാമകൃഷ്ണപിള്ളയുടെ മകൻ 50 വയസുള്ള പ്രസാദ് ആണ് ആദ്യം അറസ്റ്റിലായത്. വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ സന്ദര്‍ശിക്കുക.കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ ഏഴര കിലോ കഞ്ചാവ് കടത്തിയതും കടക്കൽ സ്റ്റേഷനിൽ നാലര കിലോ കഞ്ചാവ് കടത്തിയതിനും പ്രസാദിനെതിരെ രണ്ട് കേസുകൾ നിലവിലുണ്ട്. 1.150 കിലോ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന പത്തനാപുരം  നെടുംപറമ്പ് എം.ജെ ഭവനിൽ ഷൺമുഖന്റെ മകൻ 45 വയസുള്ള മണിയൻ എന്ന് വിളിക്കുന്ന മണികണ്ഠനെ പത്തനാപുരം ടൗണിൽ വച്ചാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. മൂന്നു വർഷമായി കഞ്ചാവ് കച്ചവടം നടത്തിവരുന്ന മണിയൻ ആദ്യമായാണ് അറസ്റ്റിലാകുന്നത് മണിയനിൽ നിന്നും കഞ്ചാവ് പത്തനാപുരം,പട്ടാഴി എന്നിവിടങ്ങളിൽ ചില്ലറ വിൽപ്പന നടത്തിവന്ന നാലുപേർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
മണിയനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ ഇവർ ഒളിവിൽ പോയതായി സംശയിക്കുന്നു. നിരവധി കഞ്ചാവ് കേസിലെ പ്രതി പിടികിട്ടാപ്പുള്ളിയായ പുനലൂർ വാളക്കോട് ദേശത്തെ ഊറ്റുകുഴി വീട്ടിൽ ബഷീർ മകന്‍ ഇമ്പ്രി നാസർ എന്ന് വിളിക്കുന്ന നാസർ 1.100 കിലോ കഞ്ചാവുമായി പുന്നലയിൽ വച്ചാണ് അറസ്റ്റിലാകുന്നത്. കൊട്ടാരക്കര എക്സൈസ്, പുനലൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ആറ് കഞ്ചാവ് കേസിലെ പ്രതിയാണ് നാസർ.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു.പിടിയില്‍ ആയ ഈ മൂന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പത്തനാപുരം താലൂക്കിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തി വരുന്ന അമ്പതോളം പേരുടെ വിവരം ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയ 17 യുവാക്കളെ അറസ്റ്റ് ചെയ്തു.ഇവരിൽനിന്ന് 820 പൊതി കഞ്ചാവും കണ്ടെടുത്തു 500 രൂപ വീതം വിലവരുന്ന കഞ്ചാവ് പൊതികൾ ആണ് കണ്ടെടുത്തത്.വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ സന്ദര്‍ശിക്കുക. മഞ്ഞക്കാല, വിളക്കുടി, തലവൂർ എന്നീ പ്രദേശങ്ങളിലെ കഞ്ചാവ് ഉപയോഗിക്കുന്ന പതിനഞ്ചോളം പ്ലസ് ടു വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരം എക്സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തി ബോധവൽക്കരണം നടത്താനും ആവശ്യമെങ്കിൽ ഡീഅഡിക്ഷൻ നൽകാനുമുള്ള പ്രവർത്തനങ്ങൾ എക്സൈസ് ആരംഭിച്ചിട്ടുണ്ട്.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ മുരളീധരൻപിള്ളയുടെ നിർദ്ദേശപ്രകാരം പത്തനാപുരം താലൂക്കിലെ ലഹരിമരുന്ന് സംഘത്തെ കണ്ടെത്താൻ പ്രത്യേക ഷാഡോ സംഘം രൂപീകരിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ വിജയ് മധുവിൻറെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ്  ഓഫീസർമാരായ വൈ.ഷിഹാബുദ്ദീൻ, എസ് അനിൽകുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ അശ്വന്ത്, നിതിൻ, അനീഷ് കുമാർ, റെജിമോൻ, ഷാഡോ ടീമംഗങ്ങളായ ഷാജി, വിഷ്,ണു അനിൽകുമാർ, മനു, ശ്രീനാഥ്, സരിത എന്നിവർ പങ്കെടുത്തു.
മദ്യം മയക്കുമരുന്ന് എന്നിവയെപ്പറ്റി പൊതുജനങ്ങൾക്കും പരാതി നല്‍കാം  0475 2745648, 94000 69461 എന്നീ നമ്പറുകളിൽ പരാതി അറിയിക്കാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.