
പുനലൂർ: മഴയില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു നിര്‍ധനകുടുംബം പെരുവഴിയില്‍. പ്ലാച്ചേരി താമരപ്പള്ളി ശ്രീവിലാസത്തിൽ ശ്യാമളയുടെ വീടാണ് തകർന്നത്. കിടപ്പ് മുറിയും അടുക്കളയും തകർന്നതോടെ അരിയും പല വ്യജ്ഞനങ്ങളും ആഹാരം പാകം ചെയ്യുവാനുള്ള പാത്രങ്ങളും വസ്ത്രമടക്കം എല്ലാം നശിച്ചു.ഇതോടെ മൂന്നംഗ കുടുംബം പട്ടിണിയിലുമായി. അയൽവാസികൾ നൽകിയ ഭക്ഷണവും വസ്ത്രങ്ങളുമായി ഒരു ദിവസം കഴിഞ്ഞ അവർ നഗരസഭക്കും റവന്യു അധികൃതർക്കും പരാതി നൽകി.വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ് സന്ദര്‍ശിക്കുക. ദേശീയ പാതയോരത്തെ പുറമ്പോക്കിൽ താമസിക്കുന്ന ഇവർക്ക് 4 സെന്റ് വസ്തു സമീപത്തായി നൽകിയിരുന്നു. എന്നാൽ ചതുപ്പ് പ്രദേശമായ ഇവിടേക്ക് നിർമ്മാണ സാധന സാമഗ്രികൾ എത്തിക്കുവാൻ പോലും ആകാതെ റോഡ് പുറമ്പോക്കിൽ തന്നെ താമസിക്കുന്നതിനിടെയാണ് വീട് തകർന്നത്. ലോഡിംഗ് തൊഴിലാളിയായ ഭർത്താവ് ഗോപി മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ് സന്ദര്‍ശിക്കുക.മുൻവശത്തെ വരാന്തയിലായിരുന്നതിനാൽ ഗോപിയും പുനലൂരിൽ പോയതിനാൽ ശ്യാമളയും മകൻ ശരണും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. അധികൃതരുടെ കനിവിനായി കാക്കുകയാണ് നിർധന കുടുംബം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ