
അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അഞ്ചൽ പനച്ചവിള വൃന്ദാവനം ജംഗ്ഷന് സമീപം ഏറെ നാളായി വാടകയ്ക്ക് താമസിച്ചു വരുന്ന കുടുംബത്തിലെ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്.ഏതാനും ദിവസം മുമ്പ് ഇടയം സ്വദേശി അഭിഷേക് (25) നോടൊപ്പം അലപ്പുഴയിൽ നിന്നും പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തുടർന്ന് ഈ കേസ് അഞ്ചൽ പൊലീസിന് കൈമാറുകയായിരുന്നു.ഇതിനിടെ പെൺകുട്ടിയെ മറ്റ് പലരും പീഡിപ്പിച്ചതായി കാട്ടി സഹോദരൻ അഞ്ചൽ പൊലീസിൽ പരാതി നൽകി.പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ മറ്റ് പലരും പീഡിപ്പിച്ചിട്ടുള്ളതായും അഞ്ചൽ ചീപ്പുവയൽ സ്വദേശി അമൽ അശോക് (22) എന്ന യുവാവ് കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നും കണ്ടെത്തി.പുനലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ