ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരെ ഓടയും,നടപ്പാതയും നിര്‍മ്മാണം കേരളം കണ്ട ഏറ്റവും വലിയ അഴിമതി


പുനലൂര്‍:പുനലൂരെ ഓടയും,നടപ്പാതയും നിര്‍മ്മാണം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്നു ആരോപണം ശക്തമാകുന്നു.രണ്ടര കോടിയുടെ നിര്‍മ്മാണം ആണ് എന്നാല്‍ പഴകിയ സ്ലാബ് ഉപയോഗിച്ചാണ് ഗവ: സ്കൂളിന്റെ മുമ്പില്‍ ഓട ഉദ്യോഗസ്ഥ പങ്കാളിത്വത്തോടെ കരാരുകാന്‍ മൂടിയത്രെ ഇതിനു മുകളില്‍ തറയോട് കൂടി വരുന്നതോടെ അഴിമതി മൂടപ്പെടും.സ്വതവേ അഴിമതിയില്‍ മുങ്ങിക്കുളിച്ച ദേശീയപാതയുടെ പണികള്‍ ഉദ്യോഗസ്ഥരും കരാറുകാറും ആയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ട് തെളിയിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ ഓടയുടെയും,നടപ്പാതയുടെയും പണികളുടെ വിവാദങ്ങള്‍ ഒഴിയുന്നില്ല.വാർത്തകൾക്ക് പുനലൂർ ന്യൂസ് സന്ദർശിക്കുക മാസത്തില്‍ തുടങ്ങിയ സര്‍വേ നടപടികളില്‍ ക്രമക്കേട്‌ഉണ്ടായിരുന്നു എങ്കിലും ഉദ്യോഗസ്ഥര്‍ ആരോപണങ്ങള്‍ക്ക് പുല്ലുവില പോലും കല്പിച്ചില്ല എന്ന് മാത്രമല്ല അതിനു ശേഷവും വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നീക്കങ്ങള്‍ ആണ് ഉണ്ടായത്.

കാരാറുകാരന്‍ തോന്നിയത്‌ പോലെ ആണ് ഓടയും നടപ്പാതയും നിര്‍മ്മിക്കുന്നത്. സ്കൂള്‍ പരിസരത്തു റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള സാധനസാമഗ്രികള്‍ കൂട്ടി ഇട്ടിരിക്കുന്നതും കൂടാതെ നിര്‍മ്മാണത്തിന് ആവശ്യം ഉള്ള കൊണ്ക്രീറ്റ്‌ മിക്സിംഗ് യന്ത്രം റോഡിന്റെ നടുക്ക് ഇട്ട് നിര്‍മ്മാണം നടത്തുന്നതും ഏറെ ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.

നേരത്തെ ഉണ്ടായിരുന്ന ഓടകള്‍ മൂടി പുനലൂര്‍ ടൌണ്‍ മുഴുവന്‍ വെള്ളക്കെട്ട് ആക്കിയ അശാസ്ത്രീയ നിര്‍മ്മാണം കൊണ്ട് പുനലൂരിന് പ്രയോജനം ഇല്ല.ഏകദേശം നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കും എന്ന് പറഞ്ഞ നടപ്പാതയും,ഓടയുടെയും നിര്‍മ്മാണം ഇപ്പോഴും എങ്ങും എത്തിയില്ല.ഒരു ഭാഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്ത്‌ പോകുന്നതിനു പകരം എല്ലാ ഭാഗവും ഒരുമിച്ചു പൊളിച്ചിട്ട് ഉദ്യോഗസ്ഥ ഒത്താശയോടെ മാക്സിമം ബില്ല് നേരത്തെ വാങ്ങുന്ന രീതി ആണെന്ന് സംശയിക്കുന്നതായും ആരോപണം ഉണ്ട്  അത് പോലെ കരാറുകാരന്റെ പണികള്‍ അളക്കുവാന്‍ അവധി ദിവസം ആയ ഞായര്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുത്തതും സംശയം ജനിപ്പിക്കുന്നു എന്ന് ആരോപണം ഉണ്ട്.ഇത് ജനങ്ങളെയും,കച്ചവട സ്ഥാപനങ്ങളെയും പരമാവധി ബുദ്ധിമുട്ടിക്കുന്ന നിലപാട് ആണ് കരാരുകാരന്റെത് അതിന് ഒത്താശ ഉദ്യോഗസ്ഥരും.നിലവില്‍ അഴിമതി നടന്നതായി പ്രത്യക്ഷ തെളിവുണ്ടെന്ന് ഇരിക്കെ ഉദ്യോഗസ്ഥര്‍ക്ക്‌ എതിരെ നടപടി എടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.