ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരെ നിരത്തുകള്‍ ഇന്ന് മുതല്‍ പോലീസിന്റെ സി.സി.ടി.വി ക്യാമറ നിരീക്ഷണത്തില്‍


പുനലൂർ: ജില്ലാ റൂറൽ പോലീസ് ആസ്ഥാനം ജില്ലയുടെ കിഴക്കൻ മേഖലയായ പുനലൂരിലേക്ക് മാറ്റണമെന്നും പ്രകൃതിക്കും മനുഷ്യനും ഉതകുന്നതാകണം നാടിന്റെ വികസനമെന്നും മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു.പുനലൂർ പട്ടണം നിരീക്ഷിക്കുന്നതിനായി 12 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ക്യാമറ സംവിധാനത്തിന്റെ ഉദ്ഘാടനം പുനലൂർ പോലിസ് സ്റ്റേഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ റൂറൽ പോലീസ് മേധാവി ബി.അശോകൻ, ഡി.വൈ.എസ്.പി എം.അനിൽകുമാർ, സി.ഐ. ബിനു വർഗീസ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എസ്.ബിജു, സി.അജയപ്രസാദ്,പി.ബാനര്‍ജി, എം.നാസർഖാൻ, ജോസഫ് മാത്യു, ഷാജി ജാജി, കെ.എ.കലാം ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് നൗഷറുദ്ദീൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് എം.രാജേഷ്, പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് വി.പി.ബിജു എന്നിവർ സംസാരിച്ചു.
പരിപാടിയുടെ  തല്‍സമയ ദൃശ്യങ്ങള്‍ക്ക്‌ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.