
പുനലൂര്‍:വികസനം കൊണ്ട് വീര്‍പ്പു മുട്ടി പുനലൂര്‍ ദേശീയ പാത,പൊതുമരാമത്ത് വകുപ്പ്, ജല അതോറിട്ടി ഈ മൂന്ന് വകുപ്പുകളുടെ വകയായി വികസനം നടക്കുകയാണ്.പ്രധാന റോഡുകളുടെ നിര്‍മ്മാണങ്ങള്‍ മാത്രമല്ല എം.എല്‍.എ റോഡ്,ശിവന്‍കോവില്‍ റോഡ്,ചൌക്ക റോഡ് എന്നിവിടങ്ങളില്‍ കലുങ്ക് പണികള്‍ കച്ചേരി റോഡില്‍ ഓട നിര്‍മ്മാണം നടക്കുന്നു.അതില്‍ ശിവന്‍കോവില്‍ കലുങ്ക് പൂര്‍ത്തിയായി എന്ന് പറയുന്നു. ദേശീയപാതയുടെ വികസനം മാത്രമല്ല പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ജലവിഭവ വകുപ്പ് കുഴിച്ചു കുളമാക്കി ഇപ്പോള്‍ വണ്ടികള്‍ പുതയുന്നതും ട്രാഫിക് ബ്ലോക്കും നിത്യസംഭവം ആയി.
ജല അതോറിറ്റി റോഡ് കുഴിച്ചു പൈപ്പ് ഇട്ടിട്ട് മണ്ണിട്ട് മൂടിയ സ്ഥലങ്ങളില്‍ ഒരു മുന്നറിയിപ്പും നല്കാന് ഉള്ള ബോര്‍ഡ് മറ്റു സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ മണ്ണില്‍ പുതഞ്ഞ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതിനാല്‍ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു..
അതുപോലെ തന്നെ അഞ്ചല്‍ റോഡിന്റെയും അവസ്ഥ.നിത്യവും മണിക്കൂറുകളോളം ഗതാഗതം മുടങ്ങുന്ന അവസ്ഥയാണ് അഞ്ചല്‍ റോഡിലും.വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ് യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക. ചൌക്ക റോഡില്‍ ഒരു കലുങ്ക് തകര്‍ന്നപ്പോള്‍ റോഡ് ബ്ലോക്ക് ചെയ്ത സമയത്ത് ചന്തയുടെ സമീപത്തുള്ള കലുങ്കിന്റെ പണികള്‍ കൂടി തുടങ്ങണമായിരുന്നു.എന്നാല്‍ ആ സമയത്ത് തുടങ്ങാതെ ഇപ്പോള്‍ കലുങ്ക് പണി തുടങ്ങി ജനത്തെ പരമാവധി ബുദ്ധിമുട്ടിക്കുന്ന നയം സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് ദൂരക്കാഴ്ച്ചയോടെ പ്രവര്‍ത്തിക്കുവാന്‍ ഉള്ള കഴിവില്ലായ്മ ആണ് സൂചിപ്പിക്കുന്നത്.പുനലൂരെ മന്ത്രി കെ.രാജു പറഞ്ഞാല്‍ പോലും അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉണ്ടത്രേ.ഇക്കാരണത്താല്‍ ആണത്രേ ആര്.ഡി ഓഫീസിന് സ്ഥലം വിട്ടുകിട്ടുവാന്‍ വൈകിയതിന് കാരണം.
നഗരസഭയോട് ആലോചിക്കാതെയും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെയും ഉദ്യോഗസ്ഥരും, കരാറുകാരും തമ്മില്‍ ഉള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് പുനലൂര്‍ പട്ടണത്തില്‍ ഉള്ള ബ്ലോക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം കൂടി ഒരുമിച്ചു തുടങ്ങിയതാണ് ഇപ്പോള്‍ നിലവില്‍ ഉള്ള ഏറ്റവും വലിയ പോരായ്മ ആയി ചൂണ്ടിക്കാണിക്കപ്പെടുന്നത് . യാതൊരുവിധ മുന്‍കരുതലും എടുക്കാതെ അശാസ്ത്രീയമായുള്ള നിര്‍മ്മാണം ആണ് ഇപ്പോള്‍ നടക്കുന്നത്.ഇതില്‍ നഗരസഭയേയും,മന്ത്രി കെ രാജുവിനെയും താറടിക്കാന്‍ ഉള്ള ഗൂഡാലോചന ഉണ്ടത്രേ.
ജല അതോറിറ്റി ബോയ്സ് സ്കൂള്‍ റോഡ് മൂന്നര മാസം മുമ്പ് ടാര്‍ ചെയ്തു.ഈ റോഡ് ടാര്‍ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നോ അവിടെ ഉടന്‍ തന്നെ ജപ്പാന് കുടിവെള്ളത്തിനു വേണ്ടി പൈപ്പ് ഇടാന്‍ പണികള്‍ നടക്കും എന്ന് ഈ വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും സര്‍ക്കാര്‍ ഖജനാവിന് നഷ്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണം എന്ന് ആവശ്യം ഉയരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ