ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലോക സാന്ത്വനപരിചരണ ദിനാഘോഷത്തില്‍ വ്യത്യസ്തമായ നിലയില്‍ ആഘോഷം നടത്തി പുനലൂര്‍ നഗരസഭയും,താലൂക്ക് ആശുപത്രിയും


പുനലൂര്‍:ലോക സാന്ത്വനപരിചരണ ദിനം വ്യത്യസ്തമായ നിലയില്‍ ‍ നഗരസഭയും,താലൂക്ക് ആശുപത്രിയും സംയുക്തമായ് ആചരിച്ചു. പുനലൂർ മദർതെരേസ കോൺവെന്റില്‍ ആണ്  ആഘോഷ പരിപാടി സംഘടിപ്പിച്ചത്. പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ആര്‍ ഷാഹിര്‍ഷയുടെ നേതൃത്വത്തിൽ  മദർതെരേസ കോൺവെന്റിലെ അന്തേവാസികളെ സ്നേഹപൂജ നടത്തി സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക്‌ ഒപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ എല്ലാവര്‍ക്കും മാനസിക സന്തോഷവും ഒപ്പം സമൂഹത്തില്‍  ഒറ്റപ്പെട്ടു പോയ കുറെ നിസ്സഹായ മനുഷ്യര്‍ക്ക്‌ പുതുജീവനും നല്‍കുന്ന നിലയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ആണ് പുനലൂര്‍ നഗരസഭയും,താലൂക്ക് ആശുപത്രിയും ചേര്‍ന്ന് ഒരുക്കുവാൻ ശ്രമിച്ചത്.കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ നഗരസഭ ചെയർമാൻ എം.എ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
മദർ സുപ്പീരിയർ സിസ്റ്റർ മേരി ഷെറിനെയും മുഴുവൻ സിസ്റ്റർമാരെയും മെമന്റോ നൽകി ആദരിച്ചു.പുനലൂര്‍ എസ്.എന്‍ ട്രസ്റ്റ്‌ സ്കൂളിലെ മയില്‍പീലി കൂട്ടം എന്ന സാന്ത്വന പരിശീലനം ലഭിച്ച കുട്ടികൾക്ക് ചടങ്ങിൽ വച്ച് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. മദർതെരേസ കോൺവെന്റിലെ മുഴുവൻ അന്തേവാസികൾക്കും പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു .കിടപ്പ്  രോഗികൾക്കാവശ്യമായ വീൽചെയർ,വാക്കര്‍ എന്നിവയുടെ വിതരണവും നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ  കെ. പ്രഭ അധ്യക്ഷത വഹിച്ചു.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഭാഷ്‌ ജി നാഥ്,  പാലിയേറ്റിവ് കെയര്‍  മെഡിക്കൽ ഓഫീസർ ഡോക്ടർ സിനി എന്‍.പി , നഗരസഭാ കൗൺസിലർമാർ, താലൂക്ക് ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.ജവഹര്‍ ബാലകലാ ഭവനിലെ കുട്ടികൾ അന്തേവാസികൾക്കായ് ഗാനങ്ങൾ ആലപിച്ചു .പാലിയേറ്റിവ് കെയര്‍ നഴ്സ് സുജ ടൈറ്റസ്‌ കൃതഞ്ജത രേഖപ്പെടുത്തി.തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിരുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.