ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ പൊതുമരാമത്ത്‌ വകുപ്പ്‌ ഓഫീസ് ഉപരോധിച്ചു


പുനലൂര്‍:പുനലൂർ പട്ടണത്തിലൂടെ ഗതാഗതം ദുഷ്കരമാകും വിധം അശാസ്ത്രീയ റോഡ് നിർമ്മാണം നടത്തുന്ന പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ്  കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ പൊതുമരാമത്ത്‌ ഓഫീസ് ഉപരോധിച്ചത്. പുനലൂർ പട്ടണത്തിലേക്ക് എത്തുന്ന ഇടറോഡുകളിൽ എല്ലാം ഒരേസമയം നിർമ്മാണം നടന്നുവരികയാണ് പുനലൂർ ശിവൻകോവിൽ റോഡിലും ചൗക്ക റോഡിലും മാർക്കറ്റ് റോഡിലും ഒരേസമയം കലുങ്ക് നിർമ്മാണം നടക്കുന്നു. ശിവൻ കോവിൽ റോഡിലെ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ് കൂടാതെ പുനലൂർ പത്തനാപുരം പാതയിലും പുനലൂർ അഞ്ചൽ പാതയിലും റോഡിന്റെ ഇരുവശങ്ങളിലും കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നത് മൂലം ഗതാഗതം താറുമാറായിരിക്കുന്നു. കുണ്ടറ ജലവിതരണ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നത് മൂലം എം.എൽ.എ റോഡിലും കാല്‍നടയായും വാഹനയാത്രയും ദുഷ്കരമാണ്. റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത്‌ ഓഫീസ് ഉപരോധിച്ചത്.
കോൺഗ്രസ് പ്രവർത്തകർ സമരത്തിന് എത്തുന്നതായി അറിഞ്ഞ പൊതുമരാമത്ത്‌ വകുപ്പ്‌  ഉന്നത ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നും ഇറങ്ങി പോയതായും സമരക്കാർ ആരോപിച്ചു. റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ജി ജയപ്രകാശ് ,സാബു അലക്സ്, സുകുമാരൻ, നേതാക്കളായ റഹീം, മുഹമ്മദ് റാഫി, സെബാസ്റ്റ്യൻ ,അജീഷ്, നിസർ, ഷെബിൻ ബാബു ,ഹരി തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി പുനലൂർ പോലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.